Saturday 10 May 2014

വീക്ഷണങ്ങളും ദര്‍ശനവും

വീക്ഷണങ്ങളും ദര്‍ശനവും
യേശു, നബി തുടങ്ങിയവര്‍ ബോധോദയത്തോളം എത്തിയെങ്കിലും ദ്വൈതഭാവം പൂര്‍ണമായി മാറിയിരുന്നില്ല. അത് കൊണ്ട് തന്നെ അവരുടെ ദര്‍ശനങ്ങള്‍ പൂര്‍ണം അല്ല.
പ്രപഞ്ചത്തിന്റെ അര്‍ഥം തേടിപ്പോയ തത്വചിന്തകര്‍ കാണുന്നത് പ്രപഞ്ച രഹസ്യങ്ങളുടെ ചില ഭാഗങ്ങള്‍ മാത്രം ആവും. പൂര്‍ണമായ അറിവ് കിട്ടുന്നവര്‍ കുറവാണ്. അത് കൊണ്ട് അവരുടെ കാഴ്ചകളെ ദര്‍ശനം എന്ന് വിളിക്കില്ല. വീക്ഷണം എന്നാണ് അതിനെ പറയുന്നത്. കുറെ ഒക്കെ ശരി ആണ്. പൂര്‍ണമായും ശരി അല്ല എന്ന് അര്‍ഥം.
ഇത് നമ്മള്‍ മഴവില്ല് കാണുന്നത് പോലെ ആണ്. ഒരേ മഴവില്ല് രണ്ടു പേര്‍ കാണില്ല. ഓരോരുത്തരും കാണുന്നത് അവരുടെതായ മഴവില്ലുകള്‍ ആണ്. എന്നാല്‍ എല്ലാവരും ഒരേ മഴവില്ല് തന്നെ കണ്ടു എന്ന് തോന്നും. അത് വെറും തോന്നല്‍ ആണ്. വിശ്വസിക്കുമോ ?
ദര്‍ശനം രണ്ടു പേര്‍ക്ക് രണ്ടു രീതിയില്‍ ആവില്ല. ദര്‍ശനം ആകെ ഒന്നേ ഉള്ളു. എത്ര പേര്‍ കണ്ടാലും അത് മാറില്ല. പറയുന്ന ഭാഷ വേറെ ആയിരിക്കും. എന്നാല്‍ ഉദ്ദേശിക്കുന്നത് ഒന്നിനെ തന്നെ ആവും.
ഈ വെക്ഷനങ്ങള്‍ക്കും ദര്‍ശനത്തിനും ഇടയില്‍ ഉള്ള ഏതാണ്ട് പൂര്‍ണം ആയ കാഴ്ചകളെ 'ദര്‍ശനങ്ങള്‍' എന്ന് വേണമെങ്കില്‍ വിളിക്കാം. അത് പൂര്‍ണമായും ശരിയായ ഒരു നാമം അല്ല. എങ്കിലും. സത്യത്തിനോട്‌ ഏറ്റവും അടുത്തു വരുന്നത് അതാണ്‌.
ചില 'ദര്‍ശനങ്ങള്‍' പരിശോധിക്കാം.
യേശു സ്വന്തം സ്വത്വത്തെ (ആത്മാവിനെ) കണ്ടത് പിതൃസദൃശന്‍ ആയിട്ടാണ്. മൊഹമ്മദ് കണ്ടത് ഒരു ഉടമസ്ഥന്‍ ആയും. വേറൊരു പ്രവാചകന്‍ ഇബ്രാഹിം ദൈവത്തിനെ സുഹൃത്തു ആയിട്ടാണ് കണ്ടത് !
അതായതു സുഹൃത്ത്, പിതാവ്, ഉടമസ്ഥന്‍ എന്നീ നിലകളില്‍ ഇവര്‍ മൂന്ന് പേര്‍ മൂന്ന് കാലത്ത് മൂന്ന് സ്ഥലത്ത് വച്ച് ഒരേ ദൈവത്തെ കണ്ടു എന്ന് അര്‍ഥം. ഇത് മൂന്നു പേര്‍ 'ഒരേ' മഴവില്ല് കണ്ടത് പോലത്തെ കഥ ആണ്. ഓരോരുത്തരുടെയും കണ്ണില്‍ (മനസ്സില്‍) ഉള്ള അവസ്ഥ അനുസരിച്ചാണ് ഓരോ കാഴ്ചകള്‍ കാണുന്നത്. ഏതാണ്ട് ഒരു പോലെ രിക്കും. എന്നാല്‍ ഓരോരുത്തരുടെയും മനസ്സിന്റെ അവസ്ഥ അനുസരിച്ച് കാഴ്ചകള്‍ മാറും.
മകന്റെ ഭാവം ഉള്ള മനസ്സിനു അത് പിതാവ് ആയി തോന്നും. സൌഹൃദവും ആത്മ വിശ്വാസവും ഇല്ല മുതിര്‍ന്ന മനസ്സിന് അത് സുഹൃത്തായി തോന്നും. ഭയന്ന അടിമ മനസിനു അത് യജമാനന്‍ ആയി തോന്നും. ഇത് അവരുടെ മനസ്ന്റെ അവസ്ഥയുടെ പ്രശ്നം ആണ്. അല്ലാതെ ദൈവത്തിന്റെ പ്രശ്നം അല്ല.
പരമാത്മാവ്‌ ഒരേ സമയം പിതാവും ഉടമസ്ഥനും സുഹൃത്തും എല്ലാം ആണ്. മറ്റു പലതും ആണ്. അതോടൊപ്പം താന്‍ തന്നെയും ആണ്. അതായതു തന്‍റെ ഉള്ളില്‍ തുടിക്കുന്ന ജീവനെതന്നെ ആണ് ഈ ദൈവം എന്ന് വിളിക്കുന്നത്‌.
അത് യേശുവിണോ മോഹമ്മദിനോ ഇബ്രാഹിമിനോ പൂര്‍ണമായി മനസ്സിലാക്കാന്‍ പറ്റിയില്ല. ഇത് ശരിക്ക് മനസ്സിലാക്കിയത്‌ സൂഫികള്‍ ആണ്. അതില്‍ അല്‍ ഹില്ലാജ് എന്ന സൂഫി 'അനല്‍ ഹക്' (ഞാന്‍ തന്നെ ആണ് സത്യം) എന്ന് തിരിച്ചറിഞ്ഞു വിളിച്ചു പറഞ്ഞു.
എന്നാല്‍ അല്‍ ഹില്ലാജ് മുസ്ലിങ്ങളുടെ പ്രവാചകന്‍ ആണോ ? അല്ല. എന്താ കാര്യം ?
അല്‍ ഹില്ലാജ് പറഞ്ഞത് മതഭ്രാന്തന്മാര്‍ക്ക് മനസ്സിലായില്ല. അയാള്‍ സ്വയം ദൈവം ചമയുകയാണെന്ന് കരുതി മുസ്ലിം മതഭ്രാന്തര്‍ അയാളെ ഇഞ്ചിഞ്ചായി കല്ലെറിഞ്ഞു വെട്ടി നുറുക്കി കൊന്നു ! വിശ്വസിക്കുമോ ? നടന്ന സംഭവം ആണ്.
ഇതിലെ വൈരുദ്ധ്യം നോക്കുക.
ഏറ്റവും നന്നായി സ്വയം അറിഞ്ഞത് ഈ പറഞ്ഞവരുടെ കൂട്ടത്തില്‍ അല്‍ ഹില്ലാജ് ആണ്. (മറ്റു പലരും ഉണ്ട്). അദ്ദേഹത്തെ ലോകം അംഗീകരിച്ചില്ല ! കാരണം ലോകത്ത്നു വേണ്ടത് അവരെ പോലെ സംസാരിക്കുന്ന മറ്റൊരു വ്യക്തിയെ ആണ്. താന്‍ ചിന്തിക്കുന്നതാണ് ശരി എന്ന അഹങ്കാരം. വിവരക്കേട്. അതിനെ പിന്താങ്ങാന്‍ അസൂയക്കാരായ അത്ഭുതദ്വീപിലെ കുറെ കുള്ളന്മാരും വടക്ക് നോക്കി യന്ത്രങ്ങളും ഞരമ്പ് രോഗികളും കാണും. സ്ത്രീകളുടെ മുന്നില്‍ ഷൈന്‍ ചെയ്യുക ആണ് ഈ അണ്ണന്മാരുടെ ഏക ഉദ്ദേശം. അതന് ഏതു യോഗ്യനെയും ഇവര്‍ തരടിക്കും. സ്വയം പൊക്കി പിടിക്കും. സ്ത്രീകള്‍ പ്രേമപൂര്‍വ്വം കടാക്ഷിക്കണം. അതാണ്‌ അണ്ണന്‍റെ ലക്‌ഷ്യം.
കടാക്ഷിച്ചില്ലെങ്കില്‍ അരിഞ്ഞു കളയും !
അത് പോട്ടെ.. നന്നാവില്ല. കുറെ പുളച്ചിട്ട്‌ ചത്തു പൊയ്ക്കോളും.
കാര്യത്തിലേക്ക് വരാം.
ഭാരതീയ ഋഷികള്‍ അല്‍ ഹില്ലാജ് കണ്ട 'തന്‍റെ സ്വന്തം ജീവന്‍ തന്നെ ആണ് താന്‍' എന്ന സത്യം വേദകാലം മുതല്‍ അറിഞ്ഞതാണ്. അവര്‍ ആത്മാവിനെ കണ്ടത് 'തത്വമസി, അഹം ബ്രഹ്മാസ്മി പ്രജ്ഞാനം ബ്രഹ്മ, അയം ആത്മാ ബ്രഹ്മ' എന്നീ മന്ത്രങ്ങളിലൂടെ ആണ്. അതായതു താന്‍ തന്നെ ആണ് ആ പരമാത്മാവ്‌ എന്ന തിരിച്ചറിവില്‍. അല്ലാതെ പരമാത്മാവ്‌ വെറും സുഹൃത്തോ പിതാവോ ഉടമസ്ഥനോ മാത്രം അല്ല. തന്‍റെ ജീവന്‍ തന്നെ ആണ് എന്നതാണ് സത്യം.
ഇതിനാണ് ദര്‍ശനം എന്ന് പറയുന്നത്. ബോധോദയം എന്നും പറയും.
ഭാരതീയ ദര്‍ശനത്തോട് ഏറ്റവും അടുത്തു നല്‍കുന്നത് ആണ് അല്‍ ഹില്ലജിന്റെ 'അനല്‍ ഹക്ക്' എന്ന ദര്‍ശനം.

No comments:

Post a Comment