Friday 9 May 2014

രാഷ്ട്രീയ ഗീര്‍വാണങ്ങള്‍

രാഷ്ട്രീയ ഗീര്‍വാണങ്ങള്‍

കണ്ടവരുണ്ടോ ? ഇന്ത്യന്‍ പ്രധാനമന്ത്രി മൌന മോഹന സിംഹത്തിനെ കണ്ടു കിട്ടുന്നവര്‍ അടുത്ത കാഴ്ച്ചബന്ഗ്ലാവില്‍ ഏല്പ്പിക്കുക. പ്രധാനമന്ത്രിയായി പത്തു കൊല്ലം ഭരിച്ച ഈ സിംഹത്ത്ന്റെ ഗര്‍ജനം (ഞരക്കം എങ്കിലും) കേള്‍ക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങള്‍ക്ക്‌ ഭാഗ്യമില്ലാതെ പോയി. ഇത് ഗിന്നസ് ബുക്കില്‍ വരേണ്ട അത്ഭുത സംഭവമാണ്. ഇവിടെ ആകെ കേള്‍ക്കുന്നത് നെഹ്‌റു കുടുംബത്തിന്റെ 'രോധനം' മാത്രം ! നമ്മുടെ പ്രധാനമന്ത്രി ഇല്ലേ അവടെ? അതോ മിണ്ടിപ്പോവരുതെന്നു സോണിയ എങ്ങാനും പറഞ്ഞോ സിംഹമേ ? പ്യാവം സിംഹം !

മറ്റു വിഷയങ്ങള്‍ ഈയിടെ കേട്ടത്.

1). മോഡി തറ രാഷ്ട്രീയം കളിക്കുന്നു - പ്രിയങ്ക

ഈ തറ രാഷ്ട്രീയം എന്നാല്‍ എന്താണെന്നു ഞാന്‍ വണ്ടറടിച്ചു.

രാഷ്ട്രീയം തന്നെ തറയാണ്. അതാണ് രാഷ്ട്രീയക്കാരും തറകള്‍ ആവുന്നത്. സംശയം ഉണ്ടെങ്കില്‍ അവരുടെ അടുത്ത ആള്‍ക്കാരോട് രഹസ്യമായി ചോദിച്ചാല്‍ മതി.

എങ്കിലും ഒരാള്‍ പൊതുപ്രവര്‍ത്തനം എന്നപേരില്‍ സ്വന്തം ആളുകളുടെ ക്ഷേമം നോക്കുന്നതായിരിക്കുമല്ലോ ശരിക്കും തറ രാഷ്ട്രീയം. അങ്ങനെയെങ്കില്‍ പ്രിയങ്ക കളിക്കുന്ന രാഷ്ട്രീയം അല്ലെ ശരിക്കും തറ ?

പ്രിയങ്കയ്ക്ക് നാട്ടുകാരുടെ പട്ടിണി കണ്ടു സഹിക്കാഞ്ഞിട്ടല്ല റോഡില്‍ ഇറങ്ങിയത്‌.
സ്വന്തം കുടുംബത്തിന്റെ അധികാരം പോകും എന്ന് കണ്ടപ്പോള്‍ ആണ് ചേച്ചിക്കു ചൂട് പിടിച്ചത്. സ്വന്തം കുടുംബം മറ്റുള്ളവരെക്കാള്‍ പൊങ്ങി നില്കുന്നതാണ് പ്രിയങ്കയുടെ ഉയര്‍ന്ന തലത്തിലുള്ള രാഷ്ട്രീയം. പ്രസിഡന്റും പ്രധാന മന്ത്രിയും വന്നു തോഴുകണം ! അതാണ്‌ ഉയര്‍ച്ച ! അധികാരം ഉണ്ടേങ്കിലല്ലേ ചിലവറിയാതെ ലോകം ചുറ്റി നടന്നു സുഖിക്കാന്‍ പറ്റൂ. തലയില്‍ കിഡ്നി വേണം മോനെ ദിനേശാ.

പ്രിയങ്ക ആകെ AC വീട്ടില്‍ നിന്നും കാറില്‍ നിന്നും പുറത്തിറങ്ങുന്നത് തെരഞ്ഞെടുപ്പു വരുമ്പോള്‍ ആണ്. നല്ല സുന്ദരകുട്ടപ്പിയായി. ലോകം ചുറ്റുക, കാഴ്ചകള്‍ കാണുക, കൂടെ സ്വന്തം ബ്യുടിഷ്യന്‍, ഡോക്ടര്‍, ട്രയിനര്‍മാര്‍, കുക്ക്, സെക്യുരിറ്റി. ഇതിന്റെ ഒക്കെ ചെലവ് വഹിക്കുന്നതോ ? പത്തു മിനിട്ട് നേരം AC ഇല്ലാതെ സ്ടെജില്‍ നിന്ന് പ്രസംഗിക്കുന്നത് ആണോ വലുത് അതോ 24 മണിക്കൂറും ചൂടും പുകയും സഹിച്ചു അരപ്പട്ടിണിയില്‍ ജീവിക്കുന്ന പാവങ്ങള്‍ ഈ ഭാഗ്യവതിയുടെ ചെലവുകള്‍ വഹിക്കുന്നതാണോ ?

പ്രിയ പ്രിയങ്ക ! തറ ആയിക്കോ. അതിനും താഴെ പോവരുത്.

2). ഒബാമയ്ക്ക് പോലും ഇന്ത്യന്‍ ചെറുപ്പക്കാരോട് ബഹുമാനം. മോഡി പറയുന്നത് ഇന്ത്യക്കാരെ കൊണ്ട് ഗുണമില്ല എന്നാണ് - രാഹുല്‍

ഇതാണ് ഈ പയ്യനെ അമുല്‍ ബേബി എന്ന് VS അച്യുതാനന്ദന്‍ വിളിച്ചത്. കുട്ടിത്തം മാറിയിട്ടല്ല. മോഡിയുടെ ഏതോ പ്രസ്താവന വളച്ചൊടിച്ചു വിവരമില്ലാത്ത നാട്ടുകാരുടെ കയ്യടി വാങ്ങാനുള്ള അഭ്യാസമാണ് ഇത് എന്ന് വ്യക്തം. സ്വന്തം വീട്ടില്‍ ഇതൊക്കെ അടിച്ചു വിട്ടാല്‍ ചിരിക്കാന്‍ സോണിയയും പ്രിയങ്കയും വധ്രയും അമ്മായിമാരും ഒക്കെ കാണുമായിരിക്കും. ഡേയ് കൊച്ചു പയ്യന്‍ന്‍ന്‍ന്‍ന്‍ ! ഇതൊക്കെ കേള്‍ക്കുന്നത് ലോകര്‍ മൊത്തം ആണ്. കുറച്ചൊക്കെ വളരാന്‍ നോക്ക്. മൂക്കില്‍ പല്ല് വന്നിട്ടും പിള്ള കളിയുമായി നടക്കുന്നു. ഛെ !

3). മോഡിക്ക് അദ്വാനിയെക്കാള്‍ പ്രിയം അടാനിയോടാണ്. - രാഹുല്‍

മറ്റൊരു ശിശു സഹജമായ തമാശ. പ്രാസം ഒപ്പിച്ചുള്ള രണ്ടു വാക്കുകള്‍ പയ്യന് കിട്ടി. ഇനി അതില്‍ പിടിച്ചാണ് കളി. വളരാന്‍ ശ്രമ്ക്കൂ എന്നല്ലാതെ എന്താ പറയ്ക ?

4). മോഡി പബ്ലിസിറ്റിക്കു ശ്രമിക്കുന്നു - കുമാരി മായാവതി

ദാണ്ടെ കിടക്കുന്നു !

കുമാരി എന്നാല്‍ കല്യാണം കഴിക്കാത്തത് എന്ന് അര്‍ഥം. മായാവതി എന്തായാലും
സ്വന്തം കണ്ണിലെ തൂമ്പ കാണുന്നില്ല. ഇവര്‍ രണ്ടായിരം കോടി രൂപ മുടക്കി സ്വന്തം പ്രതിമകളും പാര്‍ട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും നാടൊട്ടുക്ക് സ്ഥാപിച്ചതു പബ്ളിസിറ്റിക്കു അല്ലായിരുന്നോ ?

5). മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം കൊടുക്കണം - കപില്‍ സിബല്‍

ങ്ങേ ? ഈ കപില്‍ സിബല്‍ അല്ലെ കുറച്ചു നാള്‍ മുന്‍പേ ഇന്റര്‍നെറ്റില്‍ നെഹ്‌റു കുടുംബത്തിനും കോണ്ഗ്രസ് അഴിമതി ഭരണത്തിനും എതിരെ യാഹുവും ഗൂഗിളും നിരോധിക്കണം എന്ന ആശയവുമായി വന്നത് ? സായിപ്പ് 'പോടാ ഉവേ' എന്ന് പറഞ്ഞത് കൊണ്ട് ഒന്നും നടന്നില്ല. അതൊക്കെ ജനം ഒന്ന് മറന്നിട്ടു പോരെ കപീഷേ ഈ പുതിയ മലക്കം മറിച്ചില്‍ ?

പ്രശ്നം എന്താണെന്നു വച്ചാല്‍ മോഡി ദൂരദര്ശന് കൊടുത്ത അഭിമുഖം കോണ്ഗ്രസ് മന്ത്രി മനിഷ് തിവാരി വെട്ടി ചുരുക്കി കുളമാക്കി സംപ്രേക്ഷണം ചെയ്ത സംഭവമാണ്. ആ അഭിമുഖത്തില്‍ മോഡി കേറിയങ്ങ് ഷൈന്‍ ചെയ്തു. അത് മന്ത്രിക്കു ഇഷ്ടപ്പെട്ടില്ല! അമുല്‍ ബേബിക്ക് ക്ഷീണം ആവും എന്ന് മനസ്സിലാക്കി നെഹ്‌റു കുടുംബ ഭക്തന്‍ ആയ മന്ത്രി മോഡിയുടെ അഭിമുഖം വെട്ടിച്ചുരുക്കി മൂന്നു ദിവസത്തിനു ശേഷം സംപ്രേക്ഷണം ചെയ്തു !

സംഗതി പ്രതിഷേധം ആയപ്പോള്‍ മന്ത്രി കല്ല്‌ വച്ച നുണ പറഞ്ഞു 'സര്‍ക്കാര്‍ ദൂരദര്‍ശന്റെ ആര്യത്തില്‍ ഇടപെടാരെ ഇല്ല' എന്ന്. അത് ആരും വിശ്വസിച്ചില്ല എന്ന് കണ്ടപ്പോള്‍ കപില്‍ സിബല്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങി. അദ്ദേഹം അടിച്ചു വിട്ട അടുത്ത നുണ ആണ് ഇത് !

6) രക്തസാക്ഷിയായ എന്റെ അച്ഛന്റെ ആത്മാവ് മോഡിയോടു പൊറുക്കില്ല - പ്രിയങ്ക

ങ്ങേ ? എന്താ പ്രശ്നം ?

രാജീവ്‌ പണ്ട് വിമാനത്താവളത്തില്‍ വച്ച് ആന്ധ്ര മുഖ്യമന്ത്രിയെ ഡിസ്മിസ് ചെയ്തു. കൊഞ്ഞനം കുത്തിയത്നോ നട്ടെല്ല് പൂര്‍ണമായും വളയ്ക്കാത്തതിനോ മറ്റോ ആണ്. അത് മോഡി എന്തോ സന്ദര്ഭത്തില്‍ വിളിച്ചു പറഞ്ഞു. പ്രിയങ്കയ്ക്ക് സങ്കടം ആയി.

അത് അങ്ങനെയാണ്. മറുപടി ഇല്ലാതെ വരുമ്പോള്‍ പ്രിയങ്കയ്ക്ക് ഉടന്‍ സങ്കടം വരും. വികാരവിവശയാവും. പിന്നെ അച്ഛന്റെ മരണം അമ്മൂമ്മയുടെ കൊല ഒക്കെ ജനങ്ങളെ ഓര്‍മിപ്പിക്കും. മറക്കല്ലേ ! നിങ്ങള്ക്ക് വേണ്ടിയാണ് മരിച്ചത്. വോട്ടു ചെയ്യാന്‍ മറക്കണ്ട.

ജയറാം ജൈറ്റ്ലി ചോദിച്ചു "മോഡി നടന്ന സംഭവം അല്ലെ പറഞ്ഞത് ? അത് പറഞ്ഞതിന് മോഡിയോട് 'രക്തസാക്ഷി യായ എന്റെ അച്ഛന്റെ ആത്മാവ് പൊറുക്കില്ല' എന്നൊക്കെ പറയുന്നത് കേള്‍ക്കുന്ന ജനങ്ങളുടെ മൃദുല വികാരങ്ങളെ ആവശ്യമില്ലാതെ ഇളക്കാന്‍ വേണ്ടിയല്ലേ ? നടന്നതും പറയാന്‍ പറ്റില്ലേ ?"

7). മോഡി ഇപ്പോഴേ പ്രധാന മന്ത്രിയെപോലെ പെരുമാറുന്നു. സിംഹാസനത്തില്‍ ഇരുപ്പായി എന്നാണ് മനസ്സില്‍ - സോണിയ.

സോണിയയുടെ വൈക്ലബ്യം മനസ്സിലാക്കാനെ ഉള്ളു. കനക സിംഹാസനത്തില്‍ കയറി ഇരിക്കാന്‍ കുറെ നാള്‍ ആയി വെമ്പുന്ന ഒരു പ്യാവം പയ്യന്റെ ആത്മ നൊമ്പരത്തെയും ത്യാഗത്തെയും കുറിച്ച് ഒരു അമ്മയ്ക്ക് അറിയില്ലേ ? പത്തു കൊല്ലം മുന്‍പ് പയ്യന്‍ ചാടിക്കയറി ഇരിക്കാന്‍ തയ്യാറായതാണ്. കൊച്ചന്റെ ചന്തി ഉറച്ചില്ല എന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ പറഞ്ഞു. അതോടെ നല്ല പ്രായത്തിലെ പയ്യന്റെ കല്യാണവും മുടങ്ങി. അടുത്ത തവണയും പാര്‍ട്ടിക്കാര്‍ തന്നെ പയ്യനെ ഇരുത്തിയില്ല. അങ്ങനെ തൈക്കിളവന്‍ ആയ പൊന്നുമോന്‍ ഇപ്പോഴെങ്കിലും സിംഹാസനത്തില്‍ കയറി ഇരിക്കുന്നത് കാണാന്‍ ചെല്ലുമ്പോള്‍ ആണ് മോഡി കയറി ഇരുന്നെക്കും എന്ന് മനസ്സിലായത്. പെറ്റ തള്ള സഹിക്കുമോ ? പെട്ട് പോയില്ലേ ?

ഇന്ത്യക്കാരുടെ മുതുകു വളച്ചുള്ള നില്പ് കണ്ടു അന്തം വിട്ട ഒരു മദാമ്മയുടെ കണക്കു കൂട്ടലുകള്‍ തെറ്റിയോ ? ഈ പാദസേവ മറ്റു രാജ്യങ്ങളില്‍ കാണാന്‍ പറ്റില്ല. ഇന്ത്യക്കാര്‍ അടിമകള്‍ ആണെന്നും ആത്മ വിശ്വാസം ഇല്ലെന്നും പൊതുവേ ലോകത്ത് ഒരു ധാരണയുണ്ട്. തലമുറകളായി രാജ ഭരണവും ബ്രാഹ്മണ പൌരോഹിത്യവും നാട്ടുകാരുടെ മുതുകത്ത് കയറി നിരങ്ങിയത് കൊണ്ടാണ് ഇതു. അത് എന്നും അങ്ങനെ തുടരും എന്ന് കണക്കു കൂട്ടിയതാണോ തെറ്റിയതു ?

**********************************************************

അതുപോലെ ഇത് ശ്രദ്ധിച്ചോ ?

മോഡിയും സോണിയയും തമ്മില്‍ ഒരു സാമ്യം എങ്കിലും ഉണ്ട്. എന്താണെന്നു പറയാമോ?

രണ്ടു പേരും പണ്ട് കാന്റീനില്‍ ജോലി ചെയ്തിട്ടുണ്ട് !

മോഡി തന്‍റെ അച്ഛന്റെ കാന്റീനില്‍. ഒരു റെയില്‍വേ സ്റെഷനില്‍.

സോണിയ, രാജിവ് പഠിച്ച ഓക്സ്ഫോര്‍ഡ് യുനിവേര്സിടി കാന്റീനിലും.

No comments:

Post a Comment