ബോധം വേണോ ലോകം വേണോ അതോ രണ്ടും വേണോ?
ബഹുഭൂരിപക്ഷവും ശരീരബോധത്തില്‍ ആണ് ഇരിക്കുന്നത്. അവിടെ നിന്നാല്‍ ചത്തു പോകും ! മരണത്തിനപ്പുറം ഉള്ള തന്‍റെ യഥാര്‍ത്ഥ അവസ്ഥ തിരിച്ച അറിയാത്തിടത്തോളം കാലം ജനന മരണങ്ങള്‍ കാലചക്രങ്ങള്‍ കര്‍മ പഥങ്ങള്‍ എന്നിവ തുടരും. ഇതില്‍ നിന്നും എന്തെങ്കിലും നേടാം വാരാം എന്ന് തോന്നിപ്പിക്കുന്നത് അവിദ്യയുടെ ശക്തി കൊണ്ടാണ്. ഇതെല്ലം അറിഞ്ഞ ഗുരുക്കന്മാര്‍ പലരും പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്.
പക്ഷെ ബഹുഭൂരിപക്ഷവും ഇപ്പോഴും അതെ അവസ്ഥയില്‍ തന്നെ. ഇതിനു കാരണം എന്താ എന്ന് അന്വേഷിച്ചാല്‍ മനസ്സിന്റെ കെട്ടുപാടുകളും, സംസ്കാരവും, കര്‍മ്മഫലവും അഹങ്കാരവും ഭയവും ബന്ധങ്ങളും ഒക്കെ തന്നെ ആണ് കാരണം.
ദുര്യോധനന്‍ അല്ലെകില്‍ കംസന്‍ അല്ലെങ്കില്‍ രാവണന്‍ ഇവര്‍ക്ക് അറിവ് ഇല്ലാഞ്ഞിട്ടല്ല. ദുര്യോധനന്‍ തന്നെ പറയുന്നുണ്ട് കൃഷ്ണനോട് തന്നെ "താങ്കള്‍ പറയുന്ന ആത്മ ജ്ഞാനം ഒക്കെ എനിക്കും അറിയാം. താങ്കള്‍ക്കു അതില്‍ പൂര്‍ണമായും നില്‍കാന്‍ പര്ട്ടുന്നു. എനിക്ക് ബന്ധങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ല. അത്രയേ ഉള്ളു വ്യത്യാസം !" ശരിക്കും അത്രയേ ഉള്ളു കാര്യം. ദുര്യോധനന് കൃഷണന്‍ പറയുന്നത് പൂര്‍ണമായും മനസ്സിലാക്കാന്‍ ഉള്ള ജ്ഞാനം ഉണ്ട്. പക്ഷെ അതനുസരിച്ച് നില്‍കാന്‍ ബന്ധങ്ങള്‍ അനുവദിക്കുന്നില്ല.
ഇത് തന്നെ ആണ് എല്ലാവരുടെയും പ്രശ്നം. ഉള്ളിലെ കൃഷ്ണ ചൈതന്യത്തെ എല്ലാവര്ക്കും കാണാം. പക്ഷെ ദുര്യോധനന് തന്‍റെ മനസ്സില്‍ ഭേദ ബുദ്ധി ഉള്ളിടത്തോളം കൃഷ്ണന്റെ പുഞ്ചിരി സ്വാംശീകരിക്കാന്‍ കഴിയില്ല.
കാര്യം അറിഞ്ഞു കഴിഞ്ഞാല്‍ എല്ലാവരും പുഞ്ചിരിച്ചു നമസ്തേ പറയും. പറയേണ്ടതാണ്. പക്ഷെ എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നില്ല ? ജ്ഞാനം അല്ലെ വാരിക്കോരി തന്നിട്ടുള്ളത്. എന്നിട്ടും എന്തേ ജ്ഞാനികള്‍ ഉണ്ടാവുന്നില്ല? ഇതിന്റെ കാരണം അന്വേഷിച്ചാല്‍ കിട്ടുന്നത് രസകരങ്ങളായ അറിവുകള്‍ ആണ്. എല്ലാവര്ക്കും ജ്ഞാനം ഉണ്ട്. ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് പുരുഷനോടുള്ള ആകര്‍ഷണം സാധാരണഗതിയില്‍ തോന്നില്ല. കാരണം താന്‍ സ്ത്രീ ആണ് എന്ന ജ്ഞാനം തന്നെ. ഈ ജ്ഞാനം ശരീരത്തെ അടിസ്ഥാനപ്പെടുത്തി മനസ്സ് ഉണ്ടാക്കുന്നതാണ്. മനസ്സ് ശരീരത്തെ ഒഴിവാക്കി ചിന്തിച്ചാല്‍ പുറം ലോകവുമായുള്ള ബന്ധം വിട്ടു തുടങ്ങും. \
അപ്പോള്‍ ഉള്ളിലേക്കുള്ള യാത്ര ആരംഭിക്കുന്നതെ ഉള്ളു. ഉള്ളിലേക്ക് പോയാല്‍ എന്താവും ഗതി എന്ന് ഊഹിക്കാനേ ഉള്ളു. ബോധം മാത്രം...അനന്തമായ ബോധ സമുദ്രം. അതില്‍ ലയിച്ചോളാന്‍ ആണ് ഗുരുക്കന്മാര്‍ പറഞ്ഞിട്ടുള്ളത്.
ആര്‍ക്കെങ്കിലും ബോധസമുദ്രത്തില്‍ ലയിക്കാന്‍ താല്പര്യം ഉണ്ടോ ? എവടെ ! മുന്നില്‍ ലോകത്തിന്റെ ആകര്‍ഷണങ്ങള്‍ പീലി വിരിച്ചു ആടുമ്പോള്‍ എന്തോന്ന് ബോധസമുദ്രം ! കടപ്പുറത്ത് ചെന്നാല്‍ മദാമ്മമാരെ എങ്കിലും കാണാം ബോധസമുദ്രത്തില്‍ മാലാഖമാര്‍ കാണുമായിരിക്കും ? ഇനി ഈ മനോഭാവത്തിന്റെ വേരിലേക്ക് ഇറങ്ങുക. മനസ്സില്‍ ലോകസുഖങ്ങളോടുള്ള അഭിനിവേശം മാറിയിട്ടില്ല. ലോകത്തെ കൂടുതല്‍ അനുഭവങ്ങള്‍ക്കായി ആണ് സാധാരണ മനസ്സ് വെമ്പുന്നത്. ഇതു തന്നെ ആണ് അവിദ്യാശക്തിയുടെ ആകര്‍ഷണം എന്ന് പറയുന്നത്. ഉള്ളിലേക്കുള്ള ആകര്‍ഷണം കുറവാണ്. അഥവാ മനസ്സിന്റെ സ്ഥാനം അവിദ്യയുടെ വളരെ അടുത്തും വിദ്യയില്‍നിന്നും വളരെ ദൂരെയും ആണ്. അത്രേ ഉള്ളു കാര്യം.
അഥവാ അത്രേം ഉണ്ട് കാര്യം അവിദ്യയില്‍ പെടുന്നവര്‍ ആണ് ജീവിതം ആസ്വദിക്കാന്‍ വെമ്പുന്നത്. അത് തെറ്റാണെന്ന് അല്ല. എന്ത് കൊണ്ടു സംഭവിക്കുന്നു എന്ന് മാത്രം. ലോകം വേണോ അതോ ബോധം വേണോ? അതോ രണ്ടും കുറേശ്ശെ വേണോ ?
പ്രായോഗിക ബുദ്ധിമാന്റെ ചിന്ത ഇങ്ങനെ ആകും. 'ബോധം എപ്പോഴും ഉണ്ടെന്നല്ലേ പറയുന്നത്. ലോകം പിടിവിട്ടാല്‍ പോയത് തന്നെ. ബോധം പിന്നെയും ഉണ്ടാക്കാം. ലോകം പിന്നെ എങ്ങനെ ഉണ്ടാക്കും ?' ഇതൊക്കെയാണ് ഇതിലെ കളികള്‍. അല്ലാതെ ഏതു പറയാനാണ് ? എത്ര പറഞ്ഞാലും തര്‍ക്കുത്തരം കാണും. ലോകം ഉണ്ടാക്കിയത് പിന്നെ ആസ്വദിക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനു ? അത് ന്യായം. ഇതാണ് ബഹുഭൂരിപക്ഷത്തിന്റെ പ്രായോഗിക ബുദ്ധി. തെറ്റ് പറയാന്‍ പറ്റുമോ ? പറ്റില്ല. അപ്പോള്‍ പിന്നെ ബുദ്ധന്‍, ഗുരു, വിവേകാനന്ദന്‍ ഇവരൊക്കെ മണ്ടന്മാരോ ? എന്നും പറയാന്‍ പറ്റില്ല. അഥവാ തുറന്നു പറയാന്‍ പറ്റില്ല !
ആധുനിക പ്രായോഗിക ബുദ്ധികള്‍ എത്തി നില്‍ക്കുന്നത് പകുതി ജ്ഞാനവും പകുതി ലോകവും എന്ന ഒരു സമതുലിത അവസ്ഥയിലേക്കാണ്. അപ്പോള്‍ ഈ ജീവിതവും സുഖം. പര ലോകവും സുഖം ! കുറ്റം പറയാന്‍ പറ്റുമോ? പറ്റില്ല. അപ്പോള്‍ പിന്നെ ആ അവസ്ഥ പൂര്‍ണമായും അനുഭവിച്ചു തീര്‍ക്കുക എന്ന ഒരു മാര്‍ഗമേ ഉള്ളു.
അങ്ങനെ പകുതി ആത്മീയത പകുതി ലൌകികത എന്ന അത്യന്താധുനിക ചവിട്ടുനാടകം തുടരുമ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ ഗുരുവിനെ വണങ്ങാം. ആത്മീയതയിലേക്ക് കൂടുതല്‍ അടുക്കാം. ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കില്‍ കൂടുതല്‍ സുഖങ്ങള്‍ സമ്പാദ്യം എന്നിവയിലേക്ക് പോകാം. എല്ലാം ആലോചിച്ചു തീരുമാനം എടുക്കുമ്പോള്‍ ഇങ്ങനെ ഒക്കെ ആണ് വരുന്നത്. ശരിയല്ലേ ? ബഹുഭൂരിപക്ഷവും അത് ശരി വയ്ക്കുമ്പോള്‍ അതൊരു ജീവിത രീതി ആയി. ഇവിടെ ഗുരു നിന്ദ ഉണ്ടോ എന്നൊന്നും ചോദിക്കരുത്. അത്തരം ചോദ്യങ്ങള്‍ കേട്ട് പുളയുന്ന കുറ്റബോധം ഒന്നും ആര്‍ക്കും ഇല്ല. അതിന്റെ ആവശ്യവും ഇല്ല. നാടോടുമ്പോള്‍ നടുവേ... അത്ര തന്നെ.
പൂര്‍ണജ്ഞാനം വേണോ സുഖ ജീവിതം വേണോ എന്ന് ചോദിച്ചാല്‍ ജ്ഞാനം പിന്നെയും കിട്ടിയേക്കും ജീവിതം പോയാല്‍ പോയി എന്നതാണ് ഇപ്പോഴത്തെ ഒരു അംഗീകരിക്കപ്പെട്ട ജീവിത വീക്ഷണം എന്നെ പറയാന്‍ പറ്റു. ഇവിടെ ശരിയും തെറ്റും ഒന്നും ഇല്ല. അവനവനു തോന്നുന്നത് അവര്‍ക്ക് ശരി. വാളെടുത്തവരെല്ലാം വെളിച്ചപ്പാട്...എവിടം വരെ ചെല്ലും എന്ന് കണ്ടു തന്നെ അറിയണം

No comments:
Post a Comment