പ്രപഞ്ചോല്പത്തി
ബിഗ് ബാംഗ് മനസ്സിലാകണം എങ്കില്‍ ഇങ്ങനെ ശ്രമിച്ചു നോക്കാം. ഒരു സ്റ്റേഡിയം നിറയെ ഫുട്ബാളുകള്‍ ഉരുണ്ടു നടക്കുന്നു എന്ന് കരുതുക. ഇവ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗോളങ്ങളും ഒക്കെ ആണ് എന്നും കരുതുക. കരുതിയോ? ഇനി ചില ഫുട് ബാളുകള്‍ കാറ്റു പോയി ഗോലിയുടെ വലുപ്പം ആയി ചുരുങ്ങി എന്ന് കരുതുക. ഇവയാണ് ബ്ലാക്ക് ഹോളുകള്‍. ഫുട്ബോളിന്റെ അതെ ഭാരം ഗുരുത്വാകര്‍ഷണം പക്ഷെ സൈസ് വളരെ കുറവ്. ക്രമേണ നക്ഷത്രങ്ങള്‍ എല്ലാം കത്തിയമര്‍ന്നു കാറ്റ് പോയ ഫുട് ബോള്‍-ഗോലി ആയിതീരും. ഗോലികള്‍ തമ്മില്‍ ആകര്‍ഷിച്ചു ഒന്ന് ചേരും. അങ്ങനെ ഫുട്ബോളിന്റെ വലുപ്പം ഉള്ള ഒരു ഗോലി ഉണ്ടാകും. എല്ലാ ഫുടബാളുകളും കൂടി കൂട്ടിയ ഭാരം ഈ ഫുട്ബോള്‍ വലുപ്പം ഉള്ള ഒറ്റ ഗോലിക്ക് ഉണ്ടാകും. ഇത് ബാക്കിയുള്ള ഫുട്ബാള്കളെ എല്ലാം ആകര്‍ഷിക്കും. വലിച്ചു കുടിക്കും. അങ്ങനെ ഒരു വലിയ ഗോലി മാത്രം സ്റ്റേഡിയത്തില്‍ ബാക്കി ആവും. ഇനി ഈ ഭാരിച്ച ഗോലി വീണ്ടും ചുരുങ്ങി കാണാന്‍ വയ്യാത്തത്ര ചെറുതാവും എന്ന് കരുതുക. ഇതാണ് ബിഗ് ബാങ്ങിന്റെ തൊട്ടു മുന്‍പത്തെ പ്രപഞ്ചത്തിന്റെ അവസ്ഥ.
പ്രപഞ്ചം ചുരുങ്ങി ഒരു കടുകുമണിയോളം ആവുന്നു. അത് അസ്ഥിരം ആകയാല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു. ഒരു വെറും പൊട്ടിത്തെറി അല്ല. അറിവില്‍ നിറഞ്ഞ പൊട്ടിത്തെറി. അല്ലെങ്കില്‍ എല്ലാം കൂടി ലാവ പോലെ ഭസ്മം ആയി ചിതറി ത്തെറിക്കേണ്ടത് ആണ്. അങ്ങനെ അല്ല സംഭവിക്കുന്നത്. പൊട്ടിച്ചിതറുന്ന വസ്തു വായു, എനര്‍ജി, പൊടിപടലങ്ങള്‍ എന്നിങ്ങനെ ചിതറിയ ശേഷം ഇവയില്‍ നിന്നും നക്ഷത്രങ്ങള്‍ ഉണ്ടാവുന്നു. നക്ഷത്രങ്ങളുടെ ഒരു ഭാഗം ചിതറി ത്തെറിച്ചു വീണ്ടും ഒന്ന് കൂടി ഗോളങ്ങള്‍ ഉണ്ടാകുന്നു. ഭൂമി പോലെ നക്ഷത്രങ്ങള്‍ക്ക് വേണ്ടത്ര അകലത്തില്‍ നില്‍ക്കുന്ന, ചൂടും വെളിച്ചവും മിതമായി ലഭിക്കുന്ന ഗ്രഹങ്ങളില്‍ ജീവന്‍ അമീബ ആയി വെള്ളത്തില്‍ ജനിക്കുന്നു. അവ വെള്ളത്തിലെ പായലും മത്സ്യങ്ങളും പിന്നെ കരയിലേക്ക് കയറി ചെടികളും മരങ്ങളും പക്ഷികളും മൃഗങ്ങളും ഒക്കെ ആകുന്നു. ഒടുവില്‍ മനുഷ്യ രൂപത്തില്‍ എത്തുന്നു.
പിന്നെ അന്വേഷണം ആണ്. ഞാന്‍ ആര്? എവിടെ നിന്ന് വന്നു? എങ്ങോട്ട് പോകുന്നു? ഈ ലോകവും ആള്‍ക്കാരും ആയി എനിക്കുള്ള ബന്ധം എന്താണ്? ചിലര്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടു പിടിക്കുന്നു. അവരെ ഗുരുക്കന്മാര്‍ എന്ന് വിളിക്കുന്നു. ഗുരു ആകുമ്പോള്‍ അമീബയുടെ യാത്ര സഫലം ആകുന്നു. പിന്നെ ഗുരു മറ്റുള്ളവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുന്നു. കുറെ ഉന്തലും തള്ളലും വിടലും ഒക്കെ കഴിഞ്ഞു ബാക്കി ഉള്ളവരും ഗുരു പറയുന്ന സത്യം സാക്ഷല്‍കരിക്കുന്നു. ശുഭം.
ഒരു മിനിറ്റ്. കഥ തീര്‍ന്നില്ല. നക്ഷത്രത്തിനു മരണം ഉണ്ട്. അവ കത്തി തീര്‍ന്നു വീണ്ടും ഗോലികള്‍ ആയി ചുരുങ്ങുന്നു. നക്ഷത്രത്തിനു ചുറ്റും ഉള്ള ഗ്രഹങ്ങളെ ഗോലി വലിച്ചു കുടിക്കും. അപ്പോള്‍ പുതിയൊരു നക്ഷത്രം മറ്റൊരിടത്ത് ജനിക്കയായി. പിന്നെ അതിനടുത്തുള്ള ഭൂമി പോലെയുള്ള ഒരു ഗ്രഹത്തില്‍ അമീബ പിറക്കുന്നു. ഗുരു ആകുന്നതു വരെ അത് വളരുന്നു. കഥ തുടരുന്നു. ശുഭം.
ഇതിനൊക്കെ എന്തെങ്കിലും അര്‍ഥം ഉണ്ടോ? ബോധത്തിന്റെ ഒരു പ്രകടിപ്പിക്കല്‍ എന്നാണ് അറിവുള്ളവര്‍ പറഞ്ഞിട്ടുള്ളത്. കൃഷ്ണ ലീല എന്നും പറയും. അല്ലാതെ ശ്വാസം പിടിക്കാനോ പേടിച്ചു വിറയ്ക്കാനോ ഏത്തം ഇടാനോ കാലു പിടിക്കാനോ കാണിക്ക ഇടാനോ ഒന്നും ഇല്ല. സ്വന്തം കാര്യം സ്വയം ചെയ്യാനുള്ള ഒരു വളര്‍ച്ച എങ്കിലും എത്തിയാല്‍ മതി.

No comments:
Post a Comment