മുഹമ്മദ് നബിയുടെ ദര്‍ശനം അഥവാ ഖുറാനും തെറ്റിദ്ധാരണകളും.
കാഫിറുകളെ നേര്‍വഴിക്കു നയിക്കാന്‍ ഭീകരവാദവും പടക്കം പൊട്ടിക്കലും
തലവെട്ടും ദൈവത്തിന്റെ പേരില്‍ ആണ ഇടീലും വിരട്ടലും അമ്പലം പൊളിക്കലും
വിഗ്രഹം തകര്‍ക്കളും ചീത്തവിളിയും ഒക്കെ കലശല്‍ ആയപ്പോള്‍ ഖുറാനില്‍
എന്താണ് എഴുതിയിരിക്കുന്നത് എന്ന് നോക്കാന്‍ കൌതുകം തോന്നി.
ഖുറാനില്‍ എഴുതിയിരിക്കുന്നത്തില്‍ പലതും വളരെ ഉയര്‍ന്ന ചിന്തകള്‍ തന്നെ ആണ്.
ഉദാഹരണത്തിന് ഏക ദൈവ വിശ്വാസം, സക്കാത്ത്, തീര്‍ഥാടനം, നോയമ്പ്. ഇതൊക്കെ
പാലിക്കുന്നവര്‍ക്ക് സത്യം ധര്‍മം എന്നിവ പാലിച്ചു ജീവിക്കാന്‍ കഴിയും.
അതൊരു നല്ല ജീവിത രീതി തന്നെ ആണ്.
എന്നാല്‍ ഇതില്‍ മാത്രം ഒതുങ്ങുന്നില്ല നബിയുടെ ദര്‍ശനം.
നബിക്ക് വളരെ ശത്രുക്കള്‍ ഉണ്ടായിരുന്നു. വെളിപാട് ഉണ്ടായ ശേഷം അത്
മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി അവരെ തന്‍റെ മാര്‍ഗത്തിലേക്ക്
നയിക്കുമ്പോള്‍ ആണ് യാഥാസ്ഥിതികരും പ്രബലരും ആയ ഖുറൈശികള്‍ നബിയെയും
കൂട്ടരെയും വേട്ടയാടാന്‍ ആരംഭിക്കുന്നത്. മത പ്രചാരണം നടത്തുമ്പോള്‍
നബിയുടെ കഴുത്തില്‍ മൃഗങ്ങളുടെ കുടല്‍ മാലയും ചെരുപ്പ് മാലയും അണിയിച്ച
സംഭവങ്ങള്‍ ഉണ്ട്. ചെളി കോരി തല വഴി ഒഴിച്ചു ഒരിക്കല്‍. പുതിയ വെളിപാടുകള്‍
ബഹുദൈവ ആരാധനയും അടിമ കച്ചവടവും, സ്ത്രീ ഹത്യയും മറ്റും ഉണ്ടായിരുന്ന ഒരു
കിരാത സമൂഹം ആയിരുന്നു അന്നത്തെ അറബികള്‍.
അവിശ്വസനീയമായ ഒരു
വസ്തുത പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചിടുന്ന സമ്പ്രദായം ഉണ്ടായിരുന്നു
അത്രേ. "കുഴിമാടം ആണ് പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ വരന്‍" എന്ന് ഒരു തമാശ
പോലും ഉണ്ടായിരുന്നത്രേ ! ഒരു കവി നിയന്ത്രണം വിട്ടു കരഞ്ഞ സംഭവവും
പറയപ്പെടുന്നു. അത് ഒരു കുരുന്നു പെണ്‍കുട്ടിയെ കുഴിച്ചിടാന്‍ അവളുടെ ബാപ്പ
ചുമലില്‍ എടുത്തു കൊണ്ടുപോവുമ്പോള്‍, അയാളുടെ താടിയില്‍ ഉണ്ടായിരുന്ന
കുഴിവെട്ടിയതിന്റെ സ്വല്പം മണ്ണ് അവള്‍ തന്‍റെ പിഞ്ചു കൈകള്‍ കൊണ്ട്
സ്നേഹപൂര്‍വ്വം തട്ടിക്കളഞ്ഞപ്പോള്‍ആണത്രേ കവി നെഞ്ചു മുട്ടി കരഞ്ഞു പോയത്.
ഈ പുരാതന അറബി കിരാത സമൂഹത്തെ നന്മയിലേക്ക് നയിച്ചതില്‍ നബിക്ക്
നിര്‍ണായകമായ പങ്കു ഉണ്ട്. നബിയുടെ ചില ഉപദേശങ്ങള്‍ വളരെ മാന്യവും
ദൈവികവും തന്നെ ആണ്.
ഉദാഹരണത്തിന് ശത്രുക്കളെ ആക്രമിക്കേണ്ടി
വരുമ്പോള്‍ ഫലവൃക്ഷങ്ങള്‍ക്ക് കേടു വരുത്തരുത് എന്നും, ആക്രമിക്കാത്തവരെ
സംരക്ഷിക്കണം എന്നും തടവുകാരെ അന്തസ്സായി നോക്കണം എന്നും ഒക്കെ
പറഞ്ഞിട്ടുണ്ട്. ഇതൊക്കെ മാന്യമായ ഒരു സമീപനം ഉള്ള ആള്‍ ആയിരുന്നു നബി
എന്നാണ് തെളിയിക്കുന്നത്.
എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയത് മറ്റു ചിലതാണ്.
ഖുറാനിലോ ഹദീസിലോ പറയുന്നു :
1). ലോകം മുഴുവന്‍ ഒറ്റ രാഷ്ട്രം ആണ്. അതിലും ഉപരി ഒന്ന് തന്നെ ആണ്.
2). ഓരോ രാഷ്ട്രങ്ങളിലെക്കും അള്ളാഹു നബിക്ക് മുന്‍പും ദൂതന്മാരെ
അയച്ചിട്ടുണ്ട്. ഓരോ രാഷ്ട്രത്തിലെയും ജനങ്ങള്‍ ധര്മമാര്‍ഗത്തില്‍
ജീവിക്കാന്‍ അവരുടെ ഭാഷയില്‍ തന്നെ നിരവധി ദൈവദൂതര്‍ മുഖാന്തിരം
ഉപദേശങ്ങള്‍ അള്ളാഹു നല്‍കിയിട്ടുണ്ട്.
3). രാഷ്ട്രങ്ങള്‍
ലോകത്തിന്റെ പല ഭാഗത്തും ആയതു കൊണ്ട് ആചാരങ്ങളും ആരാധനാ രീതികളും
വ്യത്യസ്തം ആവാം. എന്നാല്‍ നിയമങ്ങള്‍ എല്ലാം ജനങ്ങളെ ധര്‍മ മാര്‍ഗത്തില്‍
ചരിക്കാന്‍ ഉദ്ദേശിച്ചു ഉള്ളവ ആയാതിനാല്‍ ഉള്ളടക്കം ഒന്ന് തന്നെ
ആയിരിക്കും.
4). നബിയ്ക്ക് മുന്‍പ് വന്നിട്ടുള്ള ദൈവദൂതര്‍
എഴുതിയിട്ടുള്ള പുസ്തകങ്ങള്‍ ഖുറാന്‍ പോലെ തന്നെ വിശുദ്ധമാണ്. നബിയെ
കാണുന്നത് പോലെ തന്നെ മറ്റു ദൈവ ദൂതരെയും കാണണം.
5). മറ്റു
മതങ്ങള്‍ അവരുടെ പുണ്യ ഗ്രന്ഥങ്ങള്‍ ആരാധനാലയങ്ങള്‍ ആരാധനാക്രമങ്ങള്‍
ആചാരങ്ങള്‍ എന്നിവ അംഗീകരിക്കാത്തവര്‍ കാഫിറുകള്‍ ആണ്. (!)
(മേല്പറഞ്ഞ നബി വചനം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം :D )
6). എവിടെ എല്ലാ മതക്കാരും സൌഹൃദമായി വര്‍ത്തിക്കുന്നുവോ അതാണ് ഇസ്ലാമിന്റെ സ്വരാജ്യം. (!!)
7). എല്ലാ മതക്കാരും രാഷ്ട്രങ്ങളും പലവിധ ആരാധനാക്രമങ്ങളും എല്ലാം
അടങ്ങിയതാണ് ഇസ്ലാം. കാരണം അള്ളാഹു തന്നെ ആണല്ലോവിവിധരാഷ്ട്രങ്ങളില്‍
വസിക്കുന്ന ജനങ്ങള്‍ക്ക് സത്യമാര്‍ഗം വിവിധ ദൂതന്മാര്‍ വഴി പല കാലങ്ങളില്‍
അറിയിച്ചു കൊടുത്തിട്ടുള്ളത്.
ഇങ്ങനെ പോകുന്നു നബിയുടെ വചനങ്ങള്‍.
അത്ഭുതം തോന്നുന്നുണ്ടോ ?
നബിയെ ക്കുറിച്ചുള്ള ഒരു ആക്ഷേപം അദ്ദേഹം 6 വയസ്സിനും 65 വയസ്സിനും
ഇടയ്ക്കുള്ള 11 സ്ത്രീകളെ വിവാഹം കഴിച്ചു എന്നും ബഹുഭാര്യാത്വത്തെ
പ്രോത്സാഹിപ്പിക്കുന്നു എന്നും ആണ്. ആയത്തുകളില്‍ നബി സ്വയം
എഴുതിയിട്ടുണ്ട് മറ്റുള്ളവര്‍ തന്‍റെ ഭാര്യമാരെ സമീപിക്കുന്നത് അല്ലാഹുവിനു
ഇഷ്ടം അല്ല എന്നും മറ്റും. ഇത് നബിയുടെ മനുഷ്യഭാവത്തെ കാണിക്കുന്നു.
അന്നത്തെ അന്ധകാരമയമായ രാക്ഷസീയ അറബി സംസ്കാരത്തില്‍ ഒരു കുളിര്‍കാറ്റു
പോലെ ഒരു പ്രഭാതം പോലെ ആണ് നബിയുടെ ആവിര്‍ഭാവം. വാക്കുകളും പ്രവര്‍ത്തികളും
അതാണ് കാണിക്കുന്നത്.
നബിക്ക് ശേഷം നബി വചനങ്ങള്‍ വളച്ചു ഒടിക്കപ്പെട്ടു എന്നതും സത്യമാണ്.
ഉദാഹരണത്തിന് ലോകം ഒരൊറ്റ രാഷ്ട്രം എന്ന നബി ദര്‍ശനം മുസ്ലിമുകള്‍
മാത്രമുള്ള ലോകം എന്നാക്കി പുരോഹിതന്മാര്‍ മാറ്റുന്നു. കാരണം മറ്റു
മതങ്ങളും പുസ്തകങ്ങളും ആരാധന രീതികളും പഠിക്കാന്‍ കഴിയാത്തത് തന്നെ.
പല ദൈവദൂതന്മാര്‍ എല്ലാ രാഷ്ട്രങ്ങളിലേക്കും അല്ലാഹുവിന്റെ സന്ദേശം
എത്തിക്കാന്‍ അയച്ചിരുന്നു എന്നത് മസ്ലിം ദൈവദൂതന്മാര്‍ മാത്രം എന്ന്
മാറ്റുന്നു.
മറ്റു രാഷ്ട്രങ്ങളിലെ ജനങ്ങളുടെ വിഭിന്നമായ ആരാധനാ
ക്രമങ്ങള്‍ ആരാധനാ ആലയങ്ങള്‍ ആചാരങ്ങള്‍ പുണ്യ ഗ്രന്ഥങ്ങള്‍ എന്നിവ
ഇസ്ലാമിലെ പോലെ തന്നെ കാണാത്തവര്‍ കാഫിറുകള്‍ ആണ് എന്ന (അത്യത്ഭുതകരമായ)
നബി വചനം ഈ പുരോഹിതര്‍ എങ്ങനെ മാറ്റിയെന്നു നോക്കൂ !
അത്ഭുതം
തോന്നുന്നുണ്ടോ ? മൊഹമ്മദ് നബിയുടെ കുഴപ്പം അല്ല ഇതിനു കാരണം എന്നു
വ്യക്തമല്ലേ ? താല്‍പര കക്ഷികള്‍ അണിയറയില്‍ ഇരുന്നു കളിക്കുന്നതാണ്
പ്രശ്നം. നബി അല്ല.
No comments:
Post a Comment