പരസ്യങ്ങള്‍
പരസ്യങ്ങള്‍ മനുഷ്യരുടെ ഓര്‍മയ്ക്കും ബുദ്ധിക്കും ഇട്ടുള്ള ഒരു മാന്തല്‍ ആണ്. പലതവണ മാന്തുമ്പോള്‍ ടിയാന്‍ അത് ഓര്‍ക്കും. വാങ്ങും.
ടൂത്ത് പേസ്റ്റുകള്‍ആണ് ഉദാഹരണം. പല തവണ പരസ്യം കാണുമ്പോള്‍ ഏറ്റവും ആകര്‍ഷിച്ച പരസ്യത്തിലെ പേസ്റ്റ് നമ്മള്‍ കടയില്‍ ചെല്ലുമ്പോള്‍ വാങ്ങിപ്പോവും. വേറെ ഒന്നും വാങ്ങാന്‍ നമുക്ക് തോന്നില്ല. അതാണ് പരസ്യത്തിന്റെ ഉപയോഗം. അതെ ഗുണം ഉള്ള വിലക്കുറവുള്ള വേറെ പേസ്റ്റ് ഉണ്ടായേക്കാം. പക്ഷെ അതിനോട് നമുക്ക് പുശ്ചം !
സ്വയം മണ്ടന്‍ ആയിഎന്നു പറയുന്നത് ഇതിനാണ്.
പരസ്യപ്പെടുത്തുന്നത് വന്‍പാര്‍ട്ടികള്‍ ആണ്. സച്ചിന്‍ ടെണ്ടുല്‍കര്‍ അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍. അവര്‍ പറയുന്നത് ശരിയാണെന്ന് തോന്നണം. അതാണ് പരസ്യത്തിന്റെ വിജയം.
പണ്ട് ബാഡ്മിന്‍ടന്‍ താരം ഗോപി ഇംഗ്ലീഷ് ഓപ്പണ്‍ നേടിയപ്പോള്‍ കോള കമ്പനിക്കാര്‍ ഒരു പരസ്യത്തിനായി ചെന്നു. ഗോപി പറഞ്ഞത് ഇങ്ങനെ.
"സുഹൃത്തെ കോള ഞാന്‍ കഴിക്കില്ല. അത് ആരോഗ്യത്തിനു നല്ലതല്ല. പിന്നെ എങ്ങനെ അത് കുടിക്കാന്‍ ജനങ്ങളോട് ഞാന്‍ പറയും ?"
കോള കമ്പനി ഓഫര്‍ ചെയ്തത് കോടികള്‍. ഗോപി കേട്ടിട്ട് പോലും ഇല്ലാത്ത തുക.
പക്ഷെ അദ്ദേഹം വഴങ്ങിയില്ല. അതാണ് integrity എന്ന് പറയുന്നത്. അതായത് താന്‍ അംഗീകരിക്കാത്ത കാര്യം ഒരിക്കലും അംഗീകരിക്കാതെ ഇരിക്കുക. എത്ര സമ്മര്‍ദം ഉണ്ടായാലും.
ഗോപി മണ്ടന്‍ ആണെന്ന് കരുതുന്നവരും കാണും. ബഹുജനം പലവിധം.
അമിതാഭ് ബച്ചനും സച്ചിനും ഒന്നും പക്ഷെ ഇത്തരം പ്രശ്നങ്ങള്‍ ഇല്ല. കോള എങ്കില്‍ കോള. മാഗിഎങ്കില്‍ മാഗി. ദീപസ്തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം.
അമിതാഭ ബച്ചന്‍ മാഗി 2 മിനിറ്റ് നൂഡില്‍സ് തിന്നുന്നതായി കാണിക്കും പരസ്യത്തില്‍. അത് ച്യവനപ്രാശം പോലെ എന്തോ ഫയങ്ങര വിറ്റാമിന്‍ ആണെന്നും മൊഴിയും. കായി കിട്ടണം എന്നെ ഉള്ളു. ക്യാമറ ഓഫ് ആയാല്‍ ഉടന്‍ സംഗതി തുപ്പി പല്ല് ബ്രഷ് ചെയ്യും. സ്വന്ത ആരോഗ്യം നോക്കണമല്ലോ. നാട്ടുകാരുടെ കുട്ടികള്‍ പോയി ചാകാന്‍ പറ. പത്തു കോടി സ്വന്തം ബാങ്കില്‍ കേറി. നമുക്ക് അതാണ് മുഖ്യം. ഈ പത്തു കോടി ഇനി കമ്പനി ലാഭം ഉണ്ടാക്കണമെങ്കില്‍ എത്ര പാക്കറ്റ് മാഗി വില്കണം ?
ഇതാണ് വിജയികളുടെ തത്വശാസ്ത്രം. ഇങ്ങനെ വിജയിച്ചു എവിടെ എത്തും ? ദിലീപിന്റെ ആശ്ലെഷത്തില്‍ വരെ ?
ഇനി ഈ പരസ്യങ്ങള്‍ക്കുള്ള വലിയ തുകകള്‍ പണം എവിടെ നിന്ന് വരുന്നു ? അവര്‍ പരസ്യം ചെയ്യുന്ന സാധാനങ്ങളില്‍ ആ വില ചേര്‍ത്താണ് വില്പന. അതായത് നമ്മള്‍ കാശ് മുടക്കി പരസ്യം കണ്ടു അതെ സാധനം കാശ് മുടക്കി വാങ്ങുന്നു. വിരുതന്മാര്‍ മോളില്‍ ഇരുന്നു മനുഷ്യരെ കറക്കുന്നു. എങ്ങനെ കറക്കിയാല്‍ ഇവനൊക്കെ കറങ്ങും ? ഇതാണ് നോട്ടം !
എന്തൊരു സഹജീവിസ്നേഹം ! കോള്‍ മയിര്‍ കൊള്ളുന്നു.
രാഷ്ട്രീയക്കാരും ഇതേ ട്രിക് ഉപയോഗിച്ച് ആളുകളുടെ ശ്രദ്ധയും ഓര്‍മയും അവരിലേക്ക് തിരിച്ചു വയ്ക്കും. മായാവതി പ്രതിമ നിര്‍മിക്കുന്നതും വിമാനത്താവളങ്ങള്‍ക്കും പാലങ്ങള്‍ക്കും റോഡുകള്‍ക്കും ഒക്കെ ഓരോ ഞരമ്പ് രോഗികളുടെ പേര് ഇടുന്നതും ഒക്കെ ജനങ്ങള്‍ ആ ഞരമ്പ് രോഗികളെ ഇടയ്ക്കിടെ ഓര്‍ക്കാന്‍ വേണ്ടി ആണ്.
ഞരമ്പ് രോഗികളെ ഇടയ്ക്കിടെ ഓര്‍ക്കുന്നത് കൊണ്ട് ജനങ്ങള്‍ക്ക് എന്ത് ഗുണം ?
ഒരു ഗുണവും ഇല്ല. ദോഷം ഉണ്ട് താനും.
ദോഷം എന്ന് വച്ചാല്‍ പലതവണ ഇങ്ങനെ ഓര്‍മിപ്പിക്കപെടുന്ന ഞരമ്പ് രോഗിയുടെ പേര് ജനങ്ങള്‍ ഓര്‍ക്കും. വോട്ടു ചെയ്യാന്‍ ബൂത്തില്‍ എത്തുമ്പോള്‍ ആദ്യം ഞരമ്പ് രോഗിയുടെ ആള്‍ക്കിട്ടു കുത്തും. അപ്പോള്‍ ആണ് മനസ്സിന് ഒരു ആശ്വാസം ആകുന്നതു.
പിന്നെ ആണ് ഓര്‍ക്കുന്നത് നല്ലൊരു മനുഷ്യന്‍ വേറെ സ്ഥാനാര്‍ഥി ഉണ്ടായിരുന്നു. അയാളുടെ പേര് ആ സമയത്ത് ഓര്‍ത്തില്ല.
ഈ പരസ്യത്തിനൊക്കെ ഉള്ള ചെലവ് രാഷ്ട്രീയപാര്‍ട്ടികള്‍ എടുക്കുന്നത് ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ്. എന്നിട്ട് ജനങ്ങളെ ആ പരസ്യങ്ങള്‍ തന്നെ കാണിച്ചു, വായിപ്പിച്ചു അവരെ കൊണ്ട് തന്നെ പരസ്യപ്പെടുത്തിയവര്‍ക്ക് വേണ്ടി വോട്ടു ചെയ്യിക്കുന്നു.
നോക്കണേ ബുദ്ധി !
സ്ലോ മോഷനില്‍ കാണുക.
ജനങ്ങളുടെ പോക്കറ്റിലെ പണം രാഷ്ട്രീയക്കാര്‍ എടുക്കുന്നു. എന്നിട്ട് ആ പണം കൊണ്ട് രാഷ്ട്രീയക്കാരെ കുറിച്ച് തന്നെ പരസ്യപ്പെടുത്തുന്നു. ജനം കഴുതകളെ പോലെ അത് കണ്ടു കയ്യടിക്കുന്നു. എന്നിട്ട് ഏറ്റവും കൂടുതന്‍ പണം ചിലവാക്കിയ രാഷ്ട്രീയക്കാരന് ഇളിച്ചു കൊണ്ട് വോട്ടു ചെയ്യുന്നു.
കോവര്‍ കഴുത എന്ന് പറഞ്ഞാല്‍ അത് നാണിച്ചു ആത്മഹത്യ ചെയ്യും !

No comments:
Post a Comment