Sunday, 14 July 2013

ലൈംഗികതയുടെ കാണാപ്പുറങ്ങള്‍

ലൈംഗികതയുടെ കാണാപ്പുറങ്ങള്‍

സ്വാഭാവിക ലൈംഗികതയെ അടിച്ചമര്‍ത്തുകയോ ഒളിച്ചു വയ്ക്കാന്‍ നോക്കുകയോ ചെയ്യരുത്. അത് മറ്റു പ്രകൃതി വിരുദ്ധ മാര്‍ഗങ്ങളിലൂടെ പൊട്ടി ഒലിക്കും. മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ട് ആകും. ലൈംഗികത യുടെ ഉദ്ദേശം തന്നെ വംശം നില നിറുത്താന്‍ ആണ്. അത് അങ്ങനെ തന്നെ എടുക്കുന്നതാണ് അതിലെ ശരി.

ഓഷോയുടെ അഭിപ്രായത്തില്‍ ലൈംഗികതയ്ക്ക് നാല് തലങ്ങള്‍ ഉണ്ട്. ആദ്യത്തെ സ്വയംഭോഗം (Masturbatory sex) . അതിനാണ് ഏറ്റവും സൗകര്യം. സ്വയം ചെയ്യാം.. മറ്റു ആരും അറിയില്ല. ലൈംഗിക പരീക്ഷണങ്ങള്‍ സ്വയംഭോഗത്തിലൂടെ ആണ് തുടങ്ങുന്നത്. വളരെ ചെറുപ്പത്തിലെ ഇതിന്റെ ലക്ഷണങ്ങള്‍ കാണാം. അടുത്ത പടി ആണ് സ്വവര്‍ഗ രതി (Homo sex). കൌമാരത്തില്‍ ആണ് ഇതിനു സാദ്ധ്യത കൂടുതല്‍. വിശേഷിച്ചു ഒരേ തരക്കാര്‍ (ആണോ പെണ്ണോ) ഒരുമിച്ചു ദീര്‍ഖ കാലം താമസിക്കേണ്ടി വരുന്ന ഹോസ്ടലുകള്‍ സെമിനാരികള്‍ തുടങ്ങിയവയില്‍. സ്വയം ഭോഗത്തെക്കള്‍ തൃപ്തി ഇതിലൂടെ കിട്ടിയെന്നു വരാം. അടുത്ത പടി ആണ് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള ലൈംഗികത. (Hetero sex). ഇതാണ് ഏറ്റവും സങ്കീര്‍ണം ആയതും. ആണ്‍'കുട്ടി'കളെ ആണുങ്ങള്‍ ആക്കി മാറ്റുന്നതും പെണ്‍കുട്ടികളെ സ്ത്രീകള്‍ ആക്കുന്നതും ഇതാണ്. ഇവിടെ വരെ എത്താത്തവര്‍ ജീവിതത്തിന്റെ അര്‍ത്ഥം പോലും അറിയാതെ പോയി എന്ന് വരാം.

പക്ഷെ അത് കൊണ്ടും തീര്‍ന്നില്ല ലൈംഗികതയുടെ സാദ്ധ്യതകള്‍ എന്ന് ഓഷോ. ഓഷോ പറയുന്നത് നിങ്ങള്‍ ഈ മൂന്നു രീതികളും ചെയ്തു കൊള്ളൂ. പക്ഷെ ഈ മൂന്നിലും തടഞ്ഞു നില്കരുത്. അതായത് സ്വയം ഭോഗവും സ്വവര്‍ഗ രതിയും പോയിട്ട് സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള സെക്സ്ല്‍ പോലും തടഞ്ഞു നില്കരുത് എന്ന് ! പിന്നെയോ ? സെക്സിന് അപ്പുറം ഒരു തലം ഉണ്ട്. അതാണ്‌ ലൈംഗികതയുടെ നാലാമത്തെ തലം. അതിനു ഓഷോ ഇട്ട പേര് "ലൈംഗികതയ്ക്ക് അപ്പുറം" (Beyond Sex) എന്നാണ്. ആ തലത്തില്‍ ലൈംഗികത ഇല്ല അഥവാ അതിനു പ്രാധാന്യം ഇല്ല. ഒരു പോള്‍ വാള്‍ട്ട് ചാട്ടക്കാരന്‍ ബാര്‍ കുറുകെ കടക്കുമ്പോള്‍ പോള്‍ തള്ളിക്കളയുന്ന ഒരു അവസ്ഥ ആണ് അത്. അത് അത്മീയതയിലെക്കുള്ള ചാട്ടം ആണ്. അതിനു ലൈംഗികതയ്ക്ക് അപ്പുറം പോകണം. ലൈംഗികതയില്‍ കിടന്നു കറങ്ങുന്നവര്‍ക്ക് ആത്മീയതയില്‍ എത്താന്‍ പറ്റില്ല. അതിനു ലൈംഗികതയ്ക്ക് അപ്പുറം പോകണം.

ലൈംഗികതയ്ക്ക് അപ്പുറം എന്നത് ആണ് ഓഷോയെ അറിയുമ്പോള്‍ മിക്കവരും വിട്ടു പോകുന്ന അത്മീയതയിലെക്കുള്ള കിളിവാതില്‍. ഓഷോ പറയുന്നത് മുഴുവന്‍ ആത്മീയതയെ കുറിച്ച് ആണ്. ബഹുഭൂരിപക്ഷവും ലൈംഗികതയില്‍ ആകൃഷ്ടരായി അതില്‍ മുഴുകുമ്പോള്‍ ആണ് ഓഷോയുടെ താക്കീതു. നിങ്ങള്‍ ലൈംഗികത ആസ്വദിച്ചു കൊള്ളൂ. അതില്‍ കുട്ടാ ബോധമോ പാപചിന്തയോ വേണ്ട. നിങ്ങളുടെ സ്വാഭാവികമായ ചോദന ആണ് ലൈംഗികത. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്‌ പോലെ. അതില്‍ കുഴപ്പം ഒന്നും ഇല്ല. ധൈര്യമായി ലംഗികത ആസ്വദിക്കുക. സ്വന്തം ലൈംഗികതയില്‍ അഭിമാനിക്കുക. നാണിച്ചു ഒളിച്ചു വയ്ക്കാന്‍ അതില്‍ ഒന്നും ഇല്ല. മതങ്ങളും സമൂഹവും ചെയ്യുന്നത് നേരെ തിരിച്ചാണ്. ലൈമ്ഗികതയില്‍ ആണ് മനുഷരുടെ അന്തസ്സ് പോലും കൊണ്ട് ചാര്‍ത്തുന്നത്. അത് ദാമ്പത്യ ജീവിതത്തിനുള്ള ഒരു മറ ആണ്. വ്യഭിചാരം, പരസ്ത്രീ പുരുഷ ഗമനം ഒക്കെ പാപവും കുറ്റവും ആക്കുന്നു. ദൈവം നരകത്തില്‍ ഇട്ടു പൊരിക്കും എന്ന് ഭീഷണിപ്പെടുത്തുന്നു. ദൈവത്തിനു ഇതില്‍ യാതൊരു താല്‍പര്യവും ഇല്ല എന്നതാണ് സത്യം. മനുഷ്യര്‍ക്ക് സ്വയം അംഗീകരിക്കാന്‍ പറ്റുന്ന ബന്ധങ്ങള്‍ എന്തും ആവാം എന്നതാണ് പ്രകൃതിയുടെ നിലപാട്.

പ്രകൃതിയെ സംബന്ധിച്ചിടത്തോളം അന്യ പുരുഷന്‍ ഇല്ല. പുരുഷന്മാര്‍ ഉണ്ട്. എനി സ്ത്രീകള്‍ ഇല്ല സ്ത്രീകള്‍ ഉണ്ട്. ഒരാള്‍ ഒരു സ്ത്രീയെ കല്യാണം കഴിച്ചിട്ട് ഉടമസ്ഥാവകാശം സ്ഥാപിക്കുന്നു. ഇനി ആ സ്ത്രീ 'അന്യ' പുരുഷന്മാരെ നോക്കാന്‍ പോലും പാടില്ല. ഇന്നലെ വരെ അവള്‍ക്കു ആരും അന്യര്‍ ആയിരുന്നില്ല. ഇങ്ങനെ ആണ് 'അന്യ' പുരുഷന്മാര്‍ ഉണ്ടാവുന്നത്. പരസ്പരം ബന്ധപ്പെട്ടവരുടെ മനസ്സില്‍ മാത്രം ആണ് ഈ 'അന്യത'. ഇനി ഒരു ബന്ധം ഒഴിഞ്ഞു മറ്റൊരു ബന്ധം തുടങ്ങിയാല്‍ 'അന്യര്‍' വേറെ ആളുകള്‍ ആവും ഇത്തരം 'അന്യരെ' സൃഷ്ടിക്കല്‍ ആപേക്ഷികം മാത്രം ആണ്. വാസ്തവത്തില്‍ ഇല്ല. പിന്നെ എവിടെ ആണ് വ്യഭിചാരവും പരപുരുഷ-സ്ത്രീ ഗമനവും ? മനുഷ്യരുടെ മനസ്സുകളില്‍ മാത്രം. സമൂഹം പറയുന്നു നിങ്ങള്‍ രണ്ടു പേരും ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന്. ഇനി ഈ ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം പോയാല്‍ അത് പരസ്ത്രീഗമനം ആയി. ഭാര്യ മറ്റൊരു പുരുഷനോടൊപ്പം പോയാല്‍ അത് പരപുരുഷഗമനം മാത്രം അല്ല. പിന്നെയോ ? അത് പോലെ കുറ്റം, നാണക്കേട്‌, പാപം വേറെ ഒന്നും ഇല്ല എന്ന് ആണുങ്ങള്‍. എന്താ കാരണം ? അങ്ങനെ അനുവദിച്ചാല്‍ ആണുങ്ങളുടെ കാര്യം കട്ടപ്പൊഹ. അതാ കാരണം. അല്ലാതെ അതില്‍ പാപമോ കുറ്റമോ ഉണ്ടായത് കൊണ്ടല്ല. പെണ്ണുങ്ങളെ ഒന്ന് നിയന്ത്രിച്ചു നിറുത്താന്‍ ആണുങ്ങള്‍ കണ്ടു പിടിക്കുന്ന ഓരോ ന്യായങ്ങള്‍.

ആണിന് ഇഷ്ടം പോലെ സ്ത്രീകളെ പ്രാപിക്കാം എങ്കില്‍ പെണ്ണിന് എന്ത് കൊണ്ട് പറ്റില്ല ? വ്യഭിചാരം തന്നെ എടുത്തു നോക്ക്. ആണും കൂടി ഇല്ലാതെ പെണ്ണിന് വ്യഭിചരിക്കാന്‍ പറ്റില്ല. ആണുങ്ങളുടെ ന്യായത്തില്‍ ആണുങ്ങള്‍ ചെയ്യുന്നത് ഒരു കുറ്റം അല്ല. അത് അങ്ങനെ സംഭവിക്കാവുന്നതാണ് പെണ്ണാണ്‌ കുറ്റക്കാരി ! അവള്‍ എന്തിനു വാതില്‍ തുറന്നു കൊടുത്തു ? പിന്നെ അവളെ മുടിക്ക് കുത്തിപ്പിടിച്ചു മുതുകത്ത് ഇടിക്കും. എന്നാല്‍ അവള്‍ക്കു അത് ആണിനോട് ചെയ്യാമോ ? അവളുടെ മനസ്സും നൊന്തു കാണില്ലേ സ്വന്തം ആണ് മറ്റൊരുവുടെ കൂടെ പോയതില്‍ ? അവിടെ ആണുങ്ങള്‍ ഉരുണ്ടു കളിക്കും. ഈ ഇരട്ടത്താപ്പ് മതങ്ങളിയം കാണാം. കാരണം മത ഗ്രന്ഥങ്ങള്‍ എഴുതിയത് ആണുങ്ങള്‍ ആണ്. അവരുടെ സൌകര്യത്തിനു ഒരു ദൈവ സങ്കല്പവും ഉണ്ടാക്കും. അത് ആണ്‍ദൈവം ആയിരിക്കും എന്ന് പറയേണ്ടതില്ലല്ലോ ആനുങ്ങലോടെ അനുഭാവം ഉള്ള സ്ത്രീകളെ തുറിച്ചു നോക്കുന്ന ഒരു ആണ്‍ ദൈവം. യഥാര്‍ത്ഥ ദൈവം ഇതൊക്കെ കണ്ടു തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കും "എവനെ ഒക്കെ ഒണ്ടാക്കിയ നേരത്ത്..." എന്ന് ആത്മഗതം..

ചുരുക്കത്തില്‍ ഇതാണ് ലോകം. ആണുങ്ങള്‍ക്ക് എല്ലാ സ്ത്രീകളെയം വിഭവങ്ങളെയും സമ്പത്തിനെയും അനുഭവിക്കണം. അതിനു ഓരോ തരികിട ഉണ്ടാക്കുന്നു. സ്ത്രീകള്‍ക്കും എല്ലാ യോഗ്യരായ പുരുഷ്മാരെയും അനുഭവിക്കണം എന്ന് ഉണ്ടാവും. അത് പുരുഷ കേസരികളുടെ സങ്കല്പത്തിന് പറ്റില്ല. അവര്‍ 'സ്വന്തം' പുരുഷന്മാരെയും 'അന്യ' പുരുഷന്മാരെയും, സൃഷ്ടിക്കുന്നു. എല്‍ പുരുഷന്മാര്‍ക്കും ഉള്ളത് ഒരേ പോലെ തന്നെ ആണ്. മാനസികമായ ഒരു അകല്‍ച്ച ആണ് ആനിങ്ങള്‍ മനപൂര്‍വം സൃഷ്ടിക്കുന്നത്. അങ്ങനെ 'അന്യ' പുരുഷന്മാര്‍ ഉണ്ടാവുന്നു. സ്വന്ത താല്പര്യങ്ങള്‍ ദൈവം അംഗീകരിക്കും. അന്യ്പുരുഷന്മാര്‍ കേറി മേഞ്ഞാല്‍ ദൈഅവം നരകത്തില്‍ അവരെ ഇട്ടു പൊരിച്ചോളും എന്ന് ഈ അത്ഭുതദ്വീപിലെ കുള്ളന്മാര്‍ ആയ വടക്ക് നോക്കി യന്ത്രങ്ങള്‍ ആശ്വസിക്കുന്നു. യോഗ്യന്മാരായ ആണ്‌ങ്ങളെ കുള്ളന്മാര്‍ 'അന്യര്‍' ആയ ഗന്ധര്‍വന്മാര്‍ ആയി കരുതുന്നു. ഗന്ധര്‍വന്മാര്‍ പാപികള്‍ ആണ് എന്ന് സ്ത്രീകളെ വിരട്ടുന്നു. കുശുമ്പു എന്നാണ് ഇതന്റെ യഥാര്‍ത്ഥ പേര്. ഇതില്‍ ദൈവവും ഇല്ല മതവും ഇല്ല. ശുദ്ധ സുന്ദരമായ ലൈംഗിക അസൂയ മാത്രം.

ദൈവത്തിനോട് ഇതിനെ പറ്റി എന്താ അങ്ങയുടെ അഭിപ്രായം" എന്ന് ചോദിച്ചാല്‍ മറുപടി കിട്ടുക ഇങ്ങനെ ആവും.

"ഓ പിന്നെ ! നൂറു ആണുങ്ങളില്‍ പത്തെണ്ണം ആവും യോഗ്യന്മാര്‍. ആ പത്തെണ്ണത്തിനെ എല്ലാ പെണ്ണുങ്ങലും ഇഷ്ടപ്പെടും. അപ്പോള്‍ ഭൂരിപക്ഷ ആണുങ്ങളും അവരോട് കുശുമ്പു ആവും. പിന്നെ ഈ യോഗ്യന്മാരെ എങ്ങനെ കാലുവാരി നിലത്തടിക്കാം എന്നാവും നോട്ടം. അല്ലാതെ അവരുടെ ഒപ്പം എത്താന്‍ ശ്രമിക്കാന്‍ മിക്കതിനും വയ്യ. അതിനു പ്രയത്നം വേണം. പഠിക്കാന്‍ വയ്യ. പ്രവര്‍ത്തിക്കാന്‍ വയ്യ. വ്യായാമം ചെയ്യാന്‍ വയ്യ. എന്നാലോ ? പെണ്ണുങ്ങള്‍ മൊത്തം ഇവര്‍ പറയുന്നത് കേള്‍ക്കുകയും വേണം ! ഈ കുള്ളന്മാരുടെ കഴിവുകേടിന് ഞാന്‍ എന്തിനു കൂട്ട് നില്കണം ? അവനെ കൊണ്ട് പറ്റുന്നില്ലെങ്കില്‍ യോഗ്യന്മാരെ യും ഞാന്‍ സൃഷ്ടിചിട്ടുണ്ടല്ലോ. നരകം ദുര്‍ബലന്മാരുടെ മനസ്സില്‍ ആണ്. ആദ്യം ഇവന്മാരോട് യോഗ്യന്മാരായ ആണ്‌ങ്ങള്‍ ആവാന്‍ പറ. സ്ത്രീകളെ ഐശ്വര്യം ആയി രാജ്ഞികളെ പോലെ സംരക്ഷിക്കാന്‍ ആവുമോ എന്ന് നോക്കാന്‍ പറ. തങ്ങളുടെ കഴിവുകേടിന് ദൈവത്തെ ചൂട്ടു പിടിക്കാന്‍ വിളിക്കുന്ന വീര്യം കേട്ട ശവങ്ങള്‍ !"

ദൈവം ഇങ്ങനെയും കൂടി പറഞ്ഞേക്കും..

"കഴിവില്ലാത്ത ആണുങ്ങളുടെ കൂടെ ജീവിക്കുന്നതു തന്നെ ആണ് സ്ത്രീകളെ സംബന്ധിച്ചിടത്തോളം 'നരകത്തില്‍ ഇട്ടു പൊരിക്കല്‍'. സ്ത്രീകള്‍ ഇതൊന്നും കേട്ട് വിരളരുത്. ഇതൊക്കെ സ്ത്രീകളെ പേടിപ്പിക്കാന്‍ കുള്ളന്മാര്‍ ചെയ്യുന്ന ഓരോ അഭ്യാസങ്ങള്‍ മാത്രം ആണ് അവ. സ്ത്രീകള്‍ക്ക് തൃപ്തി കൊടുക്കാന്‍ കഴിയാത്തവന്മാര്‍ ആണ് സ്ത്രീകളെ വിരട്ടാന്‍ നരകം മാങ്ങാത്തൊലി എന്നൊക്കെ കിടന്നു കാറുന്നത്. ! വാസ്തവത്തില്‍ ഈ ഞരമ്പ് രോഗികളായ കുള്ളന്മാരെ ഒരു പാഠം പഠിപ്പിക്കാന്‍ അവരെ അസൂയയില്‍ ഇട്ടു പൊരിക്കാന്‍ തന്നെ ആണ് ഞാന്‍ യോഗ്യന്മാരെ ഉണ്ടാക്കിയത്. സ്ത്രീകള്‍ക്കും അത് അറിയാം. അവരോടെ ഭയപ്പെടാതെ യോഗ്യന്മാരെ അംഗീകരിക്കുവാന്‍ പറയുക. കുള്ളന്മാരോട് പോയി പണി നോക്കാനും പറയുക. പിന്നെ നരകം. അത് ഞാന്‍ സ്ത്രീകളെ പീഡിപ്പിക്കുന്ന കഴിവില്ലാത്ത ആണുങ്ങള്‍ക്ക് വേണ്ടി reserve ചെയ്തു വച്ചിരിക്കുകയാണ്.. "

"സ്ത്രീകള്‍ക്ക് നരകത്തില്‍ പ്രവേശനം പോലും ഇല്ല. കാരണം അവര്‍ സ്ത്രീകള്‍ ആയതു കൊണ്ടും അവരുടെ സ്വാഭാവിക ആവശ്യങ്ങളെ പോലും തൃപ്തിപ്പെടുത്താന്‍ കഴിവില്ലാത്ത കുറെ ആണുങ്ങളുടെ കഴിവ് കേടുകള്‍ക്ക് അവളെ കുറ്റപ്പെടുത്താന്‍ വകുപ്പ് ഇല്ലാത്തത് കൊണ്ടും... ".

എങ്ങനെ ഉണ്ട് ?

ഇതാണ് യഥാര്‍ത്ഥ ദൈവം..

മറ്റുള്ളതൊക്കെ കുള്ളന്മാരുടെ കള്ള ദൈവങ്ങള്‍ ആണ്.. അവരോടൊക്കെ പോയി വേറെ പണി നോക്കാന്‍ പറയുക. ദൈവത്തിന്റെ ലക്ഷണങ്ങള്‍ ആണ് കാരുണ്യം, സ്നേഹം, ദയ, അറിവ് മാന്യത എന്നിവ.

ഏതെങ്കിലും ദൈവം ഭീഷണിയുടെ ഭാഷ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഉറപ്പിച്ചോളുക. അത് ദൈവം അല്ല. കുള്ളന്മാര്‍ സ്ത്രീകളെ വിരട്ടാന്‍ സങ്കല്പിക്കുന്ന ഒരു ഭൂതം ആണ് അത്.. എന്ന്..

ആണുങ്ങളുടെ പണി പാളിയോ ? ദൈവം കൊഞ്ഞനം കുത്തിയാല്‍ എന്താ സ്ഥിതി ?

No comments:

Post a Comment