Sunday, 7 July 2013

കാഫിറുകള്‍ കൈ പൊക്കുക..

കാഫിറുകള്‍ കൈ പൊക്കുക..

നബി പറഞ്ഞത് ഇങ്ങനെ..

അതായതു നബി ജനിക്കുന്നതിനു മുന്‍പും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ജനങ്ങളെ നേര്‍വഴിക്കു നടത്താന്‍ ദൈവം ദൂതന്മാരെ അയച്ചിട്ടുണ്ട്.. അവര്‍ ഓരോ രാജ്യങ്ങളുടെ ഭാഷയില്‍ സത്യമാര്‍ഗം എഴുതിയിട്ടുണ്ട്..

ഇന്ത്യയിലെ റിഷിമാരെയും ബുദ്ധനെയും ചൈനയിലെയും ജപ്പാനിലെയും സെന്‍ ബുദ്ധന്‍മാരെയും middle east ലെ യേശുവിനെയും ഒക്കെ ആവുമല്ലോ നബി ഉദ്ദേശിച്ചത് ?

ഇനി നബി പറയുന്നത് കേള്‍ക്കുക.. "അങ്ങനെ ഉള്ള ഓരോ ദൂതനെയും എന്നെ പോലെ തന്നെ കരുതണം"..

Note the point

"അതുപോലെ അവര്‍ എഴുതിയിട്ടുള്ള ദിവ്യ ഗ്രന്ഥങ്ങളും നമ്മുടെ ഖുര്‍ആന്‍ പോലെ തന്നെ കരുതണം "

Again Note the point

നബി വീണ്ടും പറയുന്നു " ഓരോ ദേശക്കാര്‍ക്കും അവരുടെതായ രീതിയി ദൈവാരാധന നടത്താന്‍ ഉള്ള മാര്‍ഗങ്ങള്‍ ആണ് ദൈവം പല ദൂതന്മാര്‍ വഴി പകര്‍ന്നിട്ടുള്ളത്. അവയെ നിന്ദിക്കരുത്..കാരണം അവരും ലോക സ്രഷ്ടാവായ ദൈവത്തിനെ തന്നെ ആണ് പ്രാര്തിക്കുന്നത്"

.. Note the point ..

തീര്‍ന്നില്ല.. നബി പറയുന്നു

"ആരെങ്കിലും മറ്റു ദേശക്കാരുടെയോ മതങ്ങളുടെയോ ദൈവദൂതരെയോ അവര്‍ എഴുതിയ ദിവ്യഗ്രന്ഥങ്ങളെയോ അനാദരിച്ചാല്‍ അവര്‍ ആണ് അവിശ്വാസികള്‍.. കാഫിര്‍..

ങ്ങേ ?

അപ്പോള്‍ ആരാ കാഫിര്‍ ?

മറ്റു മതങ്ങളിലെ മറ്റു രീതികളില്‍ ദൈവാരാധന നടത്തുന്ന ജനങ്ങളോ ?

അതോ മറ്റു മതങ്ങളെ പരിഹസിക്കുന്ന മുസ്ലിമോ ?

ആലോശിക്ക്.. പണി പാളരുത്... ദൈവത്തിനോടാ കളി.. ഓര്മയിരിക്കട്ടെ.

ചത്തു ചെല്ലുമ്പോ ഹൂറികളെ മറ്റു മതങ്ങളിലെ നല്ല മനുഷ്യര്‍ കൊണ്ട് പോയാല്‍ ?

ആലോശിക്കാന്‍ തന്നെ വയ്യ...

No comments:

Post a Comment