നബിയും ശ്രീകൃഷ്ണനും ഭാര്യമാരും...
നാട്ടില്‍ പൊതുവേ കേള്‍ക്കാം അവനൊരു കൃഷ്ണന്‍ ആണ് എന്ന്. അതായത് ആള്‍ ഒരു
പഞ്ചാരയും പെണ്ണ് പിടിയനും ആണെന്ന്. പക്ഷെ അവനൊരു നബി ആണെന്ന് ആരും
പറയാറില്ല. അടി കിട്ടും. മാത്രമല്ല നബിക്ക് ആകെ 11 ഭാര്യമാര്‍ ആണ്
ഉണ്ടായിരുന്നത്. കൃഷ്ണനോ ? പതിനാറായിരത്തി എട്ട്...... എത്ര?
ങേ ? ബോധം പോയോ ? ഹലോ....
ഒരു വ്യത്യാസം ഉണ്ട്. നബിയുടെത് യഥാര്‍ത്ഥ ഭാര്യമാര്‍. കൃഷ്ണന്‍ ഒരു
സാങ്കല്പിക കഥാപാത്രം മാത്രം. കൃഷ്ണനും ഭാര്യമാരും പ്രതീകങ്ങള്‍ ആണ്.
യഥാര്‍ത്ഥ മനുഷ്യര്‍ അല്ല.
ഇനി കാര്യം പറയാം. കൃഷ്ണന്‍
പരമാത്മാവിന്റെ ഒരു പ്രതീകം ആണ്. നീല ശരീരം നാല് കൈകള്‍ ഉള്ള വിഷ്ണുവിന്റെ
അവതാരം എന്ന് വ്യാസന്‍ സങ്കല്പിച്ച ഒരു കഥാപാത്രം. ചില കാര്യങ്ങള്‍ പറഞ്ഞു
തരാന്‍ വേണ്ടി ആണ്. തെറ്റിദ്ധരിക്കേണ്ട.
നീല ശരീരം ശൂന്യാകാശത്തെ
സൂചിപ്പിക്കുന്നു. നാല് കൈകള്‍ അഗ്നി(Energy), വായു, ജലം, ഭൂമി (Earth or
Matter). ചുരുക്കി പറഞ്ഞാല്‍ ശൂന്യാകാശം ആയ ശരീരത്തില്‍ മറ്റു നാല്
അടിസ്ഥാന മൂലകങ്ങള്‍ കൊണ്ട് ആണ് ഈ പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്നത് എന്ന്.
പ്രപഞ്ചം എന്നാല്‍ പ്രകര്‍ഷേണ പഞ്ചം.. പഞ്ചം എന്നാല്‍ അഞ്ച് ...അഞ്ചു
സാധനങ്ങള്‍ കൊണ്ട് പ്രകര്‍ഷേണ... അതായത് വിശിഷ്ടമായി
ഉണ്ടാക്കിയിരിക്കുന്നത് ആണ് ഈ ലോകം എന്ന് വാക്യാര്‍ത്ഥം.. മഹാവിഷ്ണുവിന്റെ
ഉറക്കം അനന്തന്‍ എന്നാ പാമ്പിന്റെ പുറത്തു... എന്തിന്റെ പുറത്തു ?
പാമ്പിന്‍റെ. ഉറങ്ങാന്‍ പറ്റിയ സ്ഥലം തന്നെ ! അനന്തന്‍ എന്നാല്‍ അനന്തമായ
കാലം.. എന്ന് അര്‍ഥം എടുത്താല്‍ കുറച്ചു വെളിവ് കിട്ടിയേക്കും.
അവതരിക്കുമ്പോള്‍ പക്ഷെ രണ്ടു കയ്യേ ഉള്ളു. അല്ലെങ്കില്‍ ബോറാവും. ആളുകള്‍ ഓടിക്കൂടും. നീല നിറം. കറുപ്പായി. നീല കാര്‍വര്‍ണം.
കൃഷ്ണന്‍ എന്നാല്‍ മറ്റൊരു അര്‍ഥം ആകര്‍ഷിക്കുന്നത് എന്നാണ്. പരമാത്മാവ്
എല്ലാറ്റിനെയും അതിലേക്കു തന്നെ ആകര്‍ഷിചു നിറുത്തുന്നു. പ്രപഞ്ചത്തെയും
ജീവജാലങ്ങളെയും പ്രകൃതി ശക്തികളെയും മനസ്സിനെയും ഇന്ദ്രിയങ്ങളെയും...
എന്തെല്ലാം ഉണ്ടോ അതെല്ലാം ആ പരമാത്മാവിന്‍റെ ആകര്‍ഷണത്തില്‍
സാന്നിധ്യത്തില്‍ ആണ് നിലകൊള്ളുന്നത് അഥവാ അങ്ങനെ നിലകൊള്ളുന്നതായി
തോന്നുന്നത്. ഈ അനന്തമായ പ്രപഞ്ചത്തില്‍ ശുദ്ധബോധം ആയി ഒരിക്കലും മാറാത്ത
പുഞ്ചിരിയോടെ വിരാജിക്കുന്ന തുടക്കവും ഒടുക്കവും മരണവും ഇല്ലാത്ത
രൂപരഹിതമായ ഒരു ബോധസത്ത... ഈശ്വരന്‍..
നെഞ്ചത്ത് അടിച്ചു
നിലവിളിക്കാന്‍ വരട്ടെ.... അതുപോലെ കെട്ടി വച്ചിരിക്കുന്ന ആഗ്രഹങ്ങളുടെ
ഭാണ്ഡം അഴിക്കാനും. സ്വര്‍ഗത്തിലേക്ക് ഒരു ആപ്ലിക്കേഷന്‍ കൊടുക്കാനും
ഒക്കെ.. ഇപ്പോള്‍ അതിനൊന്നും ഉള്ള സമയം ഇല്ല. കൃഷ്ണന്റെ പതിനാറായിരത്തി
എട്ടു ഭാര്യമാര്‍ ആരൊക്കെ അഥവാ എന്തൊക്കെ എന്നാണ് ഇന്നത്തെ ചിന്താ വിഷയം.
കൃഷ്ണന്‍ എന്നാല്‍ ഇപ്പോഴും പുഞ്ചിരിക്കുന്ന എല്ലാം അറിയുന്ന പരമാത്മാവ്
എന്ന് തല്‍കാലം മനസിലാക്കുക. അള്ളാ എന്നോ യഹോവ എന്നോ പറഞ്ഞാല്‍ അതിനൊരു
ഇഫക്റ്റ് കിട്ടില്ല. പുഞ്ചിരിക്കുന്ന അള്ളായെയോ ഓടക്കുഴല്‍ വായിക്കുന്ന
യഹോവ യെയോ സങ്കല്പിച്ചു നോക്ക്. ഒട്ടും ചേരില്ല. സങ്കല്പങ്ങളുടെ പോരായ്മ
ആണ് കാരണം.
പരമാത്മാവിന് വിവരം ഉണ്ടെന്നു എല്ലാവര്‍ക്കും അറിയാം.
അള്ളാ, യഹോവ, കൃഷ്ണന്‍ ഇവര്‍ക്ക് എല്ലാവര്ക്കും വിവരം ഉള്ളതായി അനുയായികള്‍
ദയാപൂര്‍വ്വം സമ്മതിക്കുന്നു.
പക്ഷെ പുഞ്ചിരിയും
ഓടക്കുഴലും...അല്പം കടന്നു പോയില്ലേ എന്ന് ദൈവ ജ്ഞാനികള്‍ക്ക് ശങ്ക. ദൈവം
എന്നൊക്കെ പറയുമ്പോള്‍ കുറെ കൂടി ഗൌരവം ഒക്കെ വേണ്ടേ ? പ്രപഞ്ചത്തിനെ
സ്രഷ്ടാവ് ഓടക്കുഴലും ഊതി ചിരിച്ചു കൊണ്ട് വന്നാല്‍ ? വളരെ മോശം.
ഓരോരുത്തര്‍ക്കും ഓരോ സ്ഥാനം ഉണ്ട് അവിടെ ഇരിക്കുക. അതല്ലേ ഒരു യുക്തി ?
യേത് ? ദൈവം പഞ്ചാരക്കുഴമ്പന്‍ ആയി വന്നാല്‍ ... ശോഭിക്കുകേല.. ആളെ
കണ്ടാല്‍ തന്നെ മുട്ട് ഇടിക്കണം.. വലിയ ആള്‍ അല്ലെ?
അതൊക്കെ പോകട്ടെ. നമുക്ക് അറിയേണ്ടത് കൃഷ്ണന്‍ ഈ ഭാര്യമാരുടെ പടയെ എങ്ങനെ പോറ്റി എന്നാണ്.
പതിനാറായിരത്തി എട്ടു ഭാര്യമാര്‍. പ്രധാന ഭാര്യമാര്‍ 8. അപ്രധാന ഭാര്യമാര്‍ 16000. ഇതിന്റെ അര്‍ഥം എന്താ ?
ഓര്‍ക്കുക. കൃഷ്ണന്‍ പരമാത്മാവിന്റെ അവതാരം അഥവാ പ്രതീകം ആണ്. മനുഷ്യന്‍
അല്ല. ഒരു കഥാപാത്രം. പ്രതീകത്തിന്റെ ഭാര്യമാരും പ്രതീകങ്ങള്‍ തന്നെ. .
എന്തിന്റെ പ്രതീകങ്ങള്‍ എന്നാണ് അറിയേണ്ടത്.
ആദ്യം പ്രധാന ഭാര്യമാരെ എടുക്കാം. എട്ടു പേര്‍.
ശരീരത്തില്‍ അഞ്ചു ഇന്ദ്രിയങ്ങള്‍ ഉണ്ട്. കണ്ണ്, മൂക്ക്, നാക്ക്, ചെവി,
ത്വക്ക്. പിന്നെ മനസ്സ്. ബുദ്ധി, അഹങ്കാരം. ആകെ എട്ടു മൌലിക ഘടകങ്ങള്‍.
ഇതിലെ എട്ടാമത്തെ ഘടകം ആണ് പ്രശ്നം ഉണ്ടാക്കുന്നത്.
എട്ടാമത്തെ
പുത്രന്‍ നിന്നെ കൊല്ലും എന്ന് അഹംകാരിയായ കംസനോട് അശരീരി ഉണ്ടായതും
ഓര്‍ക്കുക. പ്രതീകങ്ങളില്‍ നിന്നും അര്‍ഥം മനസ്സിലാക്കണം. ഇല്ലെങ്കില്‍
അര്‍ഥം ഇല്ല.
ഈ എട്ടു മൌലിക ഘടകങ്ങള്‍ ആണ് ശരീരത്തില്‍ ഉള്ളത്.
ഇവയെല്ലാം പരമാത്മാവിനെ ആശ്രയിച്ചു നില്കുന്നു. പരമാത്മാവ് എന്ന്
പറഞ്ഞാല്‍ ജീവന്‍, ബോധം. ഇപ്പറഞ്ഞ എട്ടു കാര്യങ്ങളും ജീവന്‍ ഉള്ളപോഴേ
ഉള്ളു. ജീവനെ അടിസ്ഥാനപ്പെടുത്തി ആണ് ഈ എട്ടെണ്ണം നിലനില്‍ക്കുന്നത്. ഭാര്യ
ഭര്‍ത്താവിനെ എന്ന പോലെ...ഈ എട്ടെണ്ണം ആണ് ജീവന്റെ പ്രധാന 'ഭാര്യ'മാര്‍.
ങേ ? കൃഷ്ണന്റെ ലീലകളോ ? ആത്മാവും 8 മൂലകങ്ങളും ആയി എന്ത് രാസലീല ? ഒരു രസം ഇല്ല.
അപ്പോള്‍ പതിനാറായിരമോ ? രാസലീല അവിടെ ആവും ? എന്നാലും മതി..
ശാസ്ത്രപ്രകാരം മനസ്സില്‍ 16 തരം വികാരങ്ങള്‍ ഉണ്ട്. കോപം, അസൂയ, സ്നേഹം,
ഭയം, ജാള്യത, കാമം തുടങ്ങിയവ. ഇനി ഓരോ വികാരത്തിനും അനവധി വകഭേദങ്ങളും
ഉണ്ട്. ആയിരം എന്നാല്‍ അസംഖ്യം എന്ന് അര്‍ഥം. പതിനാറു വികാരങ്ങള്‍
മനസ്സില്‍. പിന്നെ അതിന്റെ തന്നെ അസംഖ്യം വകഭേദങ്ങള്‍. അങ്ങനെ പതിനാറായിരം .
ഭാര്യമാര്‍ ?
മനസ്സ് എട്ടു പ്രധാന ഭാര്യയില്‍ ഒന്നാണ്. മനസ്സിന്റെ ഭാഗങ്ങള്‍ ആണ് 16000
വികാരങ്ങള്‍. അതായത് പ്രധാന ഭാര്യയുടെ തന്നെ പല ഭാഗങ്ങള്‍. അത് കൊണ്ട് അവ
അപ്രധാന ഭാര്യമാര്‍.
ഇവിടെ ഭാര്യയും ഭര്‍ത്താവും ഒന്നും ഇല്ല.
അര്‍ഥം ദ്യോതിപ്പിക്കാന്‍ വേണ്ടി പറയുന്നതാണ്. എട്ടു അടിസ്ഥാന മൂലകങ്ങള്‍..
അതില്‍ ഒന്നിഇനെ ആശ്രയിച്ചു നിക്കുന്ന അസംഖ്യം വികാരങ്ങള്‍ അഥവാ
ഭാവങ്ങള്‍. ഇവ എല്ലാം ജീവനെ, ബോധത്തെ, പരമാത്മാവിനെ ആശ്രയിച്ചു
നില്‍ക്കുന്നു.
വികാരങ്ങളെ എടുത്തു നോക്കുക. കോപം ഉദാഹരണം.
കോപത്തിന് യാഥാര്‍ത്ഥ്യം നല്‍കുന്നത് ജീവന്‍ഉള്ള ബോധം ആണ്. ബോധം ഇല്ലാതെ
കോപം ഇല്ല. കോപം ഒരു പാപം ആണോ ? ഒരിക്കലും അല്ല. അത് മനസ്സിന്റെ ഒരു വികാരം
മാത്രം ആണ്. ചിലര്‍ക്ക് അത് അതിജീവിക്കാന്‍ കഴിയും. മിക്കവര്‍ക്കും
കഴിയില്ല. ഇങ്ങനെ തന്നെ ആണ് ഓരോ വികാരവും. എല്ലാം ജീവനുള്ള ബോധത്തില്‍ ആണ്
നില്കുന്നത്. അത് ഇല്ലെങ്കില്‍ വികാരമില്ല. വികാരം ഉണ്ടെന്നു അറിയില്ല.
ഇതാണ് കൃഷ്ണന്റെ പതിനാറായിരത്തി എട്ടു ഭാര്യമാര്‍. രാസലീല നമ്മള്‍
കരുതുന്ന വെരകല്‍ ഒന്നും അല്ല. ജീവന്‍ ഈ ശരീരമാനസിക ഘടകങ്ങളില്‍ നിറഞ്ഞു
നിന്ന് ഒന്നായി തുടിക്കുന്നതിനെ ആണ് ആലങ്കാരിക ഭാഷയില്‍ അങ്ങനെ പറയുന്നത്.
അല്ലാതെ ദൈവം കുറെ പെണ്ണുങ്ങളെ കെട്ടി മദിരോത്സവം നടത്തി എന്നല്ല.
അങ്ങനെ ഉള്ള അലവലാതികളെ ഒക്കെ ദൈവം എന്ന് വിളിക്കാന്‍ ഹിന്ദുക്കള്‍ മന്ദ ബുദ്ധികള്‍ അല്ല.
വെരി സോറി.
എന്താടോ ലാലു
ReplyDelete