Tuesday 30 April 2013

വിശ്വാസിയും അവിശ്വാസിയും

വിശ്വാസിയും അവിശ്വാസിയും

തെരുവില്‍ കേട്ട കുറെ കമന്റുകള്‍...

"ഇസ്ലാമില്‍ ചേരൂ... നിങ്ങളുടെ എന്ത് കുറ്റവും അള്ളാഹു ക്ഷമിക്കും... കാഫിര്‍ തെറ്റ് ഒന്നും ചെയ്തില്ലെങ്കിലും ങേ ഹേ... അള്ളാഹു മൈന്‍ഡ് ചെയ്യില്ല. വെറുതെ സമയം കളയാതെ ഇസ്ലാമില്‍ ചേരെന്നെ. രക്ഷ പ്പെടണമെങ്കില്‍ മതി. മറ്റു മതങ്ങള്‍ ഒക്കെ വെറും ടൈം പാസ്സ്".

"ഇതിലൊന്നും എനിക്കൊരു അത്ഭുതവും തോന്നുന്നില്ല. ഒരാള്‍ മതം മാറി തങ്ങളുടെ കൂട്ടത്തിലേക്ക് വരുന്നത് ഒരു ഭയങ്കര കാര്യമായി കരുതുന്നവരാണ് മുസ്ലീങ്ങള്‍ എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത് . ഒരാള്‍ കച്ചവടക്കണ്ണോടെ അവരെ മുഴുവന്‍ കൊള്ള അടിച്ചു പിന്നീട് തിരിച്ചടി കിട്ടും എന്നാകുമ്പോള്‍ തിരിച്ചടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരൊറ്റ കാര്യം ചെയ്‌താല്‍ മതി .ഉടന്‍ മതം മാറുക . കഴിഞ്ഞു .പിന്നെ പേടിക്കാന്‍ ഇല്ല .ആരും തിരിച്ചടിക്കില്ല.ഇതുപോലെ വാഴ്ത്തുകയും ചെയ്യും. മതം മാറുന്നവന്‍ ആണ് വെളവന്‍. ,. അവന്‍ മുന്‍പും സുഖിച്ചു ,മതം മാറ്റത്തിന് ശേഷവും സുഖിക്കാം അപദാനങ്ങള്‍ കേള്‍ക്കാം".

"കൃസ്തുവിനെ എനിക്ക് നബിയെക്കാള്‍ ഇഷ്ടം ആണ്. എന്നും പറഞ്ഞു കൃസ്തു ജനിച്ചത്‌ ദിവ്യഗര്‍ഭം കൊണ്ടാണെന്നും പ്രസവ ശേഷവും മാതാവ് കന്യക ആയിരുന്നു എന്നും മറ്റും വിഴുങ്ങാന്‍ എനിക്ക് പറ്റില്ല. തെമ്മാടിക്കുഴിയോ നരകമോ ഒക്കെ ഉമ്മാക്കി കാണിച്ചാലും.. ആ വേല ഒന്നും ഇക്കാലത്ത് നടക്കില്ല. ജനങ്ങള്‍ക്ക്‌ വിദ്യാഭ്യാസം ഉണ്ട്.. ഭയം കുറഞ്ഞു... ഈ ചെപ്പടി കൊണ്ടൊന്നും മതത്തില്‍ ചേരാന്‍ തോന്നില്ല. മതത്തില്‍ ചെരുന്നെങ്കില്‍ തന്നെ അത് മറ്റെന്തെങ്കിലും കൊണ്ട് ആയിരിക്കും... ഈ ഉണ്ടായില്ലാ വെടികള്‍ വിഴുങ്ങാന്‍ വേണ്ടി അല്ല".

"ഓ..നമുക്ക് അറിയാം ഈ ഹിന്ദുക്കളെ.....ജന്തുക്കളെ ദൈവം എന്ന് കരുതുന്ന മന്ദ ബുദ്ധികള്‍. ലിംഗത്തെ വരെ ആരാധിക്കും...നാണം കെട്ടവന്മാര്‍"

"ഇതൊക്കെ വിശ്വസിക്കുന്നവരെ സമ്മതിക്കണം. വിശ്വസിച്ചില്ലെങ്കില്‍ അടി തരും... ഇത് എന്തോന്ന് ദൈവം ? എനിക്ക് കുറച്ചു നേരം വെറുതെ ഇരിക്കണം . വിശ്വസിക്കാന്‍ ഒന്നും വയ്യ. അതൊക്കെ വലിയ പാടാ. ദൈവം എന്നെ എന്ത് ചെയ്യും ? ദൈവം വലിയ ആളാണെങ്കില്‍ അങ്ങോര്‍ക്ക് കൊള്ളാം. അതിനു ഞാന്‍ എന്ത് പിഴച്ചു ? വിശ്വസിക്കുന്നവര്‍ പോയി വിശ്വസിക്കുക. വിശ്വസിക്കുന്നില്ലെങ്കില്‍ വിശ്വസിക്കണ്ട. എനിക്ക് വിശ്വാസവും ഇല്ല. അവിശ്വാസവും ഇല്ല. മരത്തണലില്‍ വെറുതെ ഇങ്ങനെ ഇരിക്കാന്‍ നല്ല സുഖം. അതിനു ഏതെങ്കിലും ദൈവങ്ങള്‍ക്ക് പ്രശ്നം ഉണ്ടെങ്കില്‍ പോയി പണി നോക്കട്ടെ... ശംഭോ മഹാദേവ..."

"pattiyudae val kuyalilttal lokamavasanichal polum nivarilla atinullla udaharananamanu uktivadikalum daivanishedikalum"

"മാനവ സേവ മാധവ സേവയെക്കള്‍ വലുതാണ് എന്ന് വാക്യം അത് പറഞ്ഞ മതത്തില്‍ ഉള്ളവര്‍ പോലും മരന്നിരിക്കുനൂ"

പട്ടിയുടെ അത് എടുത്തു കുഴലില്‍ എന്തിനു ഇടണം ? വേറെ പണി ഒന്നും ഇല്ലേ ?

വിശ്വാസികളുടെ പ്രശ്നം ആണ് ഇത്. വേറെ വഴി ഒന്നും ഇല്ലാതെ കുറെ പേര്‍ ഏതെങ്കിലും ഒരു മതത്തില്‍ അങ്ങ് വിശ്വസിക്കുന്നു. പിന്നെ ആ മതത്തിന്റെ ഗുണങ്ങള്‍ പറഞ്ഞു നടക്കും. മറ്റുള്ളവരും തങ്ങളുടെ മതത്തിന്റെ ഗുണങ്ങള്‍ പറഞ്ഞു തുടങ്ങുമ്പോള്‍ പരസ്പരം ആക്ഷേപിക്കലില്‍ എത്തും.

എന്തിനാ ഈ പുലിവാല്‍ എന്നൊക്കെ കരുതി വെറുതെ ഇരിക്കാന്‍ കുറച്ചു പേര്‍ ആഗ്രഹിചെക്കാം. അപ്പോള്‍ അവരെ ആകര്‍ഷിക്കുക ആണ് വിശ്വാസികളുടെ അടുത്ത പണി.

ഞങ്ങളുടെ മതത്തില്‍ ചേര്‍ന്നാല്‍ പീപ്പി കിട്ടും (ഉദാഹരണം സ്വര്‍ഗം) ബലൂണ്‍ കിട്ടും (ഉദാ: മദ്യം) ചക്കര മുട്ടായി കിട്ടും (ഉദാ: ഹൂറി) എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിക്കും. എന്നിട്ടും വീണില്ലെങ്കില്‍ അവരെ തെറി പറയുക ! പട്ടിയുടെ വാല്‍ പോലെ ആണത്രേ അവിശ്വാസികള്‍ ! മിനിമം കടുവയുടെ വാല്‍ എന്നെങ്കിലും പറഞ്ഞു കൂടെ ? ഒരു വൈക്ലബ്യം മാറ്റാന്‍ എങ്കിലും ? നമുക്കും ഇല്ലേ ഒരു അന്തസ്സ് ?

ഇതിനൊക്കെ ആകെ ഒരു അര്‍ത്ഥമേ ഉള്ളു. മതവിശ്വാസികള്‍ മിക്കവരും ത്രിശങ്കു സ്വര്‍ഗത്തില്‍ ആണ്. ആര്‍ക്കും ഇവടെ ഈ ജീവിതത്തില്‍ വലിയ തൃപ്തി ഇല്ല. തൃപ്തി ഉണ്ടെന്നു ഭാവിച്ചാല്‍ തന്നെ എപ്പോള്‍ ആണ് വെടി തീരുക എന്ന് അറിയില്ല.

അപ്പോള്‍ പിന്നെ മതങ്ങള്‍ പറയുന്ന മരണ ശേഷം സ്വര്‍ഗം കിട്ടുമോ എന്നാവും നോട്ടം. അതിനു വേണ്ടതൊക്കെ ചെയ്തു തുടങ്ങും. ഇനി സ്വര്‍ഗം എന്നൊരു ഏര്‍പ്പാട് തന്നെ ഇല്ല എന്ന് വന്നാലോ ? വിശ്വാസിയും അവിശ്വാസിയും ഒരേ വഞ്ചിയില്‍ തന്നെ.

അവിശ്വാസിയെക്കാള്‍ ഭേദം ആണ് വിശ്വാസി എന്ന് വരുത്താന്‍ ആയിരുന്നു ഈ പാടൊക്കെ കഴിച്ചത്. വലിയ ഗുണം ഒന്നും ഉണ്ടാവാന്‍ പോകുന്നില്ല എന്ന് മിക്ക വിശ്വാസികള്‍ക്കും ഉള്ളില്‍ അറിയാം. പക്ഷെ പുറത്തു പറയാന്‍ പറ്റുമോ ? അവിശ്വാസികള്‍ എല്ലാം കൂടി ചിരിച്ചു പണ്ടാരടക്കില്ലേ ?

അപ്പോള്‍ പിന്നെ ആണ് സ്വര്‍ഗം ഉണ്ട്..വിശ്വാസികള്‍ക്ക് കിട്ടും അവിശ്വാസികള്‍ നരകത്തില്‍ കിടന്നു പുളയും എന്നൊക്കെ വച്ച് താങ്ങുന്നത്. ഒന്ന് പോയി പണി നോക്കടര്‍ക്ക എന്ന് അവിശ്വാസികളും പറയും. വിശ്വാസിക്ക് കലി ബാധിക്കുന്നതു അപ്പോള്‍ ആണ്.

പിന്നെ താന്‍ ഇത്ര നാള്‍ വിശ്വസിച്ചത് കൊണ്ട് എന്ത് ഗുണം എന്നാണ് വിശ്വാസിയുടെ സംശയം. അത് ദൂരീകരിക്കല്‍ ആണ് ചിലരുടെ ജോലി തന്നെ. ദൂരീകരിച്ച്‌ കരിച്ചു ഒടുക്കം ഇവര്‍ക്കും സംശയം തുടങ്ങും.

കോപം , തെറി പറയല്‍, അടി, വെടി, പൊഹ ഒക്കെ അവിടെ നിന്നാണ് ആരംഭിക്കുന്നത്.

എന്തോന്ന് വിശ്വാസം അപ്പാ ഇത് ? എന്തിനാ ഇത്തരം വിശ്വാസങ്ങള്‍. ഒരു വിശ്വാസവും ഇല്ലാതെ ചുമ്മാ മൂളിപ്പാട്ടും പാടി ഇരുന്നു കൂടെ ? അപ്പോള്‍ ആണ് ഭീഷണി...ദൈവത്തെ ധിക്കരിച്ചാല്‍ കക്ഷി കോപിക്കും.. വെറുതെ ഇരുന്നാല്‍ ധിക്കാരം ആകുന്നതു എങ്ങനെ ? വിശ്വാസികള്‍ ചെയ്യുന്നത് പോലെ ഒക്കെ ചെയ്താല്‍ ദൈവം സംപ്രീതന്‍ ആകും എന്ന് ആര് പറഞ്ഞു ?

വിശ്വാസി തന്നെ ഇതൊക്കെ പറയുന്നത്. പുലിവാല്‍ ആയല്ലോ.

ഒരാള്‍ ഒരു പുസ്തകം എഴുതി എന്ന് വയ്ക്കുക. അതില്‍ അയാള്‍ ആണ് ലോകത്തിലെ ഏറ്റവും ബുദ്ധിമാന്‍ എന്ന് എഴുതി എന്ന് ഇരിക്കട്ടെ. ഇത് ദൈവം പറഞ്ഞതാണെന്നും എഴുതി വച്ചു. കുറെ പേര്‍ അത് വിശ്വസിച്ചു. കുറെ പേര്‍ വിശ്വസിച്ചില്ല. വിശ്വാസിക്ക് സംശയം ഇല്ല. പുള്ളിക്കാരനെ നമുക്ക് വിശ്വാസം ആണ്. കള്ളം പറയില്ല. ഇതാണ് വിശ്വാസിയുടെ ചിന്ത.

അവിശ്വാസിയോ ? അയാള്‍ക്ക്‌ അത് ബോധ്യപ്പെടണം എങ്കില്‍ വേറെ തെളിവുകള്‍ വേണം. അല്ലാതെ അത് എഴുതിയ ആള്‍ക്ക് ബുദ്ധിയേ ഇല്ല എന്ന് വരുത്താന്‍ ഇരിക്കുകയല്ല മറ്റുള്ളവര്‍. അവര്‍ക്ക് വേറെ ജോലി ഉണ്ട്. ബുദ്ധിമാന്‍ ആണെങ്കില്‍ നല്ലത്. അല്ലെങ്കിലും അവിശ്വാസിക്കു പ്രശ്നം ഒന്നും ഇല്ല.

പക്ഷെ വിശ്വാസിയുടെ കാര്യം അങ്ങനെ അല്ല. വിശ്വാസിയുടെ വിശ്വാസം പോയാല്‍ ആകെ പ്രശ്നം ആണ്. ഇഹലോകസുഖമോ നേരത്തെ തന്നെ പോയിക്കിട്ടി. ഇനി സ്വര്‍ഗം കൂടി ഇല്ലെന്നു വന്നാല്‍ തെണ്ടിയത് തന്നെ. അപ്പോള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശ്വാസത്തില്‍ മുറുകെ പ്പിടിക്കുക തന്നെ വഴി.

കടുത്ത വിശ്വാസികള്‍ കാണുന്നതെല്ലാം വിശ്വാസത്തിന്റെ പുറത്തു ആയിരിക്കും. ഇങ്ങനെ സ്വപ്നം കണ്ടു... അത് ദൈവം കാണിച്ചതാണ്. (ദൈവത്തീനു സ്വപ്നം കാണിക്കല്‍ ആണ് പണി എന്ന് തോന്നും ഇത് കേട്ടാല്‍) . അല്ലെങ്കില്‍ ഇങ്ങനെ ചെയ്തപ്പോള്‍ അങ്ങനെ സംഭവിച്ചു... ദൈവത്തിന്റെ കളി...(അത് അല്ലെങ്കിലും അങ്ങനെ തന്നെയേ സംഭവിക്കുമായിരുന്നുള്ള് എന്നതായിരിക്കും സത്യം !)...

പിന്നെ രൂപങ്ങള്‍ ചലിക്കുന്നതോ സംസാരിക്കുന്നതോ ഒക്കെ കണ്ടെന്നു വരും. വിശ്വാസത്തിന്റെ ഗ്രേഡ് അനുസരിച്ച് ഇരിക്കും അനുഭവം..

തന്‍റെ കോഴിയുടെ മുട്ട മോഷ്ടിച്ച കള്ളന്റെ കാലില്‍ കുരു വന്നതും കോഴിക്ക് തീറ്റ കൊടുത്തവന്റെ കുരു ചുങ്ങിപ്പോയതും ഒക്കെ പൊടിപ്പും തൊങ്ങലും വച്ച് വിശ്വാസത്തില്‍ കെട്ടിയിടും. തട്ടി മൂളിക്കും.

ഇതൊന്നു ഇല്ലാതെ നേരെ ചൊവ്വേ തന്നെ ഇതൊക്കെ കാണാന്‍ പാടില്ലേ? അപ്പോള്‍ വിശ്വാസം ഇല്ലാത്തവരും അത് പോലെ തന്നെ കാണും. അത് ക്ഷീണം. വിശ്വാസികള്‍ക്ക് ദൈവം പല്ല് തേയ്ക്കാന്‍ ഉമിക്കരി വരെ എടുത്തു കൊണ്ട് കൊടുക്കും എന്ന് വരണം. അപ്പോഴല്ലേ ദൈവ വിശ്വാസം കൊണ്ട് ഗുണം ഉണ്ട് എന്ന് തെളിയിക്കാന്‍ പറ്റൂ.

അങ്ങനെ ഒന്നും സംഭവിക്കുന്നില്ല താനും. പിന്നെ എന്താപ്പോ ഒരു നിവൃത്തി ? അവിശ്വാസികള്‍ ചുറ്റും ഉണ്ട്. വിശ്വാസികള്‍ പോങ്ങിപറക്കുന്നതും അവിശ്വാസികള്‍ മൂടിടിച്ചു വീഴുന്നതും കണ്ടാല്‍ ഒരു കുളിര്‍മ ഉണ്ടായേനെ. എന്നിട്ട് അങ്ങനെ ഉണ്ടാവുന്നുണ്ടോ?

അതല്ലേ കഷ്ടം. അവിശ്വാസികള്‍ക്ക്‌ ഒരു പ്രശ്നവും ഇല്ല ! അവര്‍ കൂടുതല്‍ ഉന്മേഷവാന്മാരും ആത്മവിശ്വാസം ഉള്ളവരും ആയിത്തന്നെ ഇരിക്കുന്നു താനും ! വിശ്വാസിക്ക് ഉള്ളില്‍ ഒരു മങ്ങല്‍ പോലെ. പക്ഷെ പുറത്തു കാണിക്കില്ല.

അപ്പോള്‍ ആണ് ചെകുത്താന്റെ വരവ്..

ചെകുത്താന്‍ വരുന്നു എന്നല്ല. വിശ്വാസിയുടെ ഒരു ആറ്റം ബോംബ്‌ ആണ് ചെകുത്താന്‍.

ചെകുത്താന്‍ ആണ് അവിശ്വാസികളെ ഇങ്ങനെ സന്തോഷിപ്പിച്ചു നിര്‍ത്തുന്നത് എന്നാണ് പുതിയ വ്യാഖ്യാനം.

ദൈവം മനപൂര്‍വം അങ്ങനെ ചെകുത്താനെ കൊണ്ട് ചെയ്യിക്കുന്നതാണെങ്കിലോ ? ഛെ! ദൈവം അങ്ങനെ ചെയ്യില്ല. ആള് മഹാ മാന്യന്‍. സ്ത്രീകളുടെ മുഖത്തുപോലും നോക്കില്ല. പച്ചവെള്ളം ചവച്ചു കുടിക്കും.

പക്ഷെ ഒന്ന് ചെയ്തേക്കാം..ചെകുത്താന്‍ അവിശ്വാസികളെ തെറ്റിലേക്ക് നയിക്കുമ്പോള്‍ ദൈവം കണ്ടില്ലെന്നു നടിചെക്കും. അപ്പോള്‍ അവിശ്വാസികള്‍ പോയി തുലയുമല്ലോ !

ദൈവം ആരാ മോന്‍ !

ഡിയര്‍ ദൈവ വിശ്വാസി... നിങ്ങളുടെ മതം ആണ് ശരി എങ്കില്‍ നിങ്ങള്ക്ക് കൊള്ളാം. നിങ്ങള്ക്ക് സ്വര്‍ഗം കിട്ടിയാല്‍ നിങ്ങള്ക്ക് കൊള്ളാം. അതിനൊന്നും ആരും തടസ്സം അല്ല.

പക്ഷെ അവിശ്വാസികളെ അല്ലെങ്കില്‍ അന്യ മതവിശ്വാസികളെ വെറുതെ വിടുക. ജീവിച്ചിരിക്കുമ്പോള്‍ പലരും പലതും ചെയ്തെന്നു വരും. നിങ്ങള്‍ ശരി ചെയ്താല്‍ അത്ന്റെ ഗുണം നിങ്ങള്‍ തന്നെ അനുഭവിക്കുക. വല്ലവരും തെറ്റ് ചെയ്താല്‍ അതിന്റെ ദോഷം അവരും അനുഭവിചോള്ക. ഒരു പ്രശ്നവും ഇല്ല.

പക്ഷെ ഇതിന്റെ ഇടയില്‍ കയറി തിരിഞ്ഞു കളിച്ചു ഞാന്‍ ചെയ്യുന്ന പോലെ ചെയ്തില്ലെങ്കില്‍ അടി തരും എന്ന് പറയരുത്. അത് വിശ്വാസിയുടെ വിശ്വാസക്കുറവിനെ ആണ് കാണിക്കുന്നത്.

വിശ്വാസി നേരെ സ്വര്‍ഗത്തിലോട്ടു പോയാട്ടെ.

മറ്റുള്ളവരെ ഭൂമിയില്‍ വെറുതെ വിട്...

No comments:

Post a Comment