Thursday 12 September 2013

സ്ത്രീകളുടെ വേഷവും ഞരമ്പ് രോഗികള്‍ ആയ ആണുങ്ങളും.

സ്ത്രീകളുടെ വേഷവും ഞരമ്പ് രോഗികള്‍ ആയ ആണുങ്ങളും.

ഞരമ്പ് രോഗികളായ ആണുങ്ങള്‍ ആണ്‍ വര്‍ഗത്തിനു തന്നെ അപമാനം ആണ്.

ബീച്ചില്‍ മദാമ്മമാര്‍ ഉണ്ട് എന്നറിഞ്ഞാല്‍ ബൈക്കില്‍ സംഘം ആയി ഇവര്‍ അങ്ങോട്ട്‌ പായും. വല്ല വകുപ്പും ഉണ്ടോ എന്ന് ഉഴിയും. കൂടെയുള്ള കൂറ്റന്‍ സായിപ്പിനെ കണ്ടു കാലുവഴി മുള്ളി തിരിച്ചു പോരും. ഇങ്ങനെ ചമ്മി നാറി തിരിച്ചു വരുന്ന വഴിക്കാണ് ഇഷ്ടന്മാര്‍ക്ക് സദാചാര ബോധം ഉണ്ടാവുന്നത്.

ഇവന്മാരോടെ മദാമ്മ സ്വകാര്യമായി വെയില് കായുന്നിടത്തു ചെന്ന് ഉളിഞ്ഞു നോക്കാന്‍ ആര് പറഞ്ഞു ? മദാമ്മ ഇവരെ ക്ഷണിച്ചോ ? കഴുത കാമം കരഞ്ഞു തീര്‍ക്കും എന്ന അവസ്ഥയില്‍ ആണ് ഈ കപട സദാചാരികള്‍. നാണം കേട്ട ശവങ്ങള്‍.

വെള്ളക്കാര്‍ ബീച്ചുകളില്‍ മിനിമം വസ്ത്രം ധരിക്കുന്നത് കഴിയുന്നത്ര സൂര്യപ്രകാശം തൊലിയില്‍ പതിക്കാന്‍ ആണ്. കാരണം അവര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ സൂര്യ പ്രകാശം കുറവാണ്. അത് കൊണ്ട് കിട്ടുന്ന ചാന്‍സിന് അവര്‍ കഴിയുന്നത്ര വെയില്‍ കായും. മരുഭൂമിയില്‍ ജീവിക്കുന്നവര്‍ വെള്ളം കാണുമ്പോള്‍ ഉണ്ടാകുന്ന ഉത്സാഹം പോലെയാണ് ഇതും. സൂര്യപ്രകാശത്തില്‍ നിന്നും തൊലി മെലാനിന്‍, വിറ്റാമിന്‍ D തുടങ്ങിയവ ഉണ്ടാക്കുന്നു. അത് തൊലിക്കും ശരീരത്തിനും നല്ലതാണ്. ആവശ്യം ആണ്.

ഇന്ത്യ പ്രായേണ ഒരു ചെലവ് കുറഞ്ഞ ഉഷ്ണരാജ്യം ആണ്. അവിടെക്കാണ് പാവം വെള്ളക്കാര്‍ ചിവു ചുരുക്കി വെയില് കായാന്‍ വരുന്നത്. ഞരമ്പ് രോഗികളായ ലോക്കല്‍ കുരങ്ങന്മാര്‍ നേരെ അങ്ങോട്ട്‌ വച്ച് പിടിക്കും. കണ്ണ് തള്ളി ആണ് നോട്ടം. വെള്ളക്കാര്‍ ഈ 'അമാന്യമായ' നോട്ടങ്ങള്‍ കണ്ടു അന്തം വിടും. 'ഉടക്കണ്ട വിട്ടുകള, അലമ്പുണ്ടാക്കണ്ട, നമ്മുടെ രാജ്യം അല്ല ' എന്ന ഒരു മട്ടില്‍ ഇരിക്കും. പക്ഷെ ആര്‍ക്കും തങ്ങളുടെ ശരീരത്തെ കുത്തി നോക്കുന്നത് ഇഷ്ടപ്പെടില്ല എന്നതാണ് സത്യം. ബിക്കിനി ഇല്ലാത്ത ഭാഗങ്ങള്‍ ഒക്കെ കണ്ടിട്ട് ബിക്കിനിയും കൂടി ദഹിപ്പിച്ചു കളയുന്ന ആക്രാന്തം ആണ് നോട്ടത്തില്‍. പല്ല് കടിച്ചാവും മദാമ്മമാര്‍ ഈ കാമദാഹം നിറഞ്ഞ നോട്ടങ്ങളെ നേരിടുന്നത്. മിക്കപ്പോഴും ശ്രദ്ധിക്കാതെ ഇരിക്കും. പക്ഷെ അവര്‍ അറിയുന്നുണ്ട് ഇവരുടെ ഓരോ നോട്ടവും .

വിഡ്ഢിത്തങ്ങള്‍ പറഞ്ഞു സംഘം ചേര്‍ന്നു പൊട്ടിചിരിച്ചോ അല്ലെങ്കില്‍ ഒറ്റയ്ക്ക് കൃത്രിമ ഗൌരവത്തില്‍ ബുദ്ധിജീവി ജാഡ ഭാവിച്ചോ ഒക്കെ മദാമ്മ യുടെ ബിക്കിനി ഇല്ലാത്ത ഭാഗങ്ങള്‍ ഈ ലോക്കല്‍ ഞരമ്പ് രോഗികള്‍ പല തവണ തെക്ക് വടക്ക് നടന്നു സ്കാന്‍ ചെയ്യും. ബിക്കിനിയും കൂടി അഴിച്ചാല്‍ എന്നാവും ഉള്ളിലെ ആഗ്രഹം. അത് നടക്കാത്തത് കാരണം സായിപ്പിനോട്‌ കുശുമ്പു തോന്നി വൈക്ലബ്യം ബാധിച്ചു തിരിച്ചു പോരും.

അങ്ങനെ തിരിച്ചു പോരുന്ന വഴിയില്‍ ആണ് സദാചാരബോധം ഉയരുന്നത്. 'ഈ മദാമ്മയ്ക്ക് നാണം ഇല്ലേ' ? എന്ന ചോദ്യം പരസ്യമായി ഉന്നയിക്കും. ലോകല്‍ സ്ത്രീകള്‍ ഇവരുടെ സദാചാര ബോധത്തെ പ്രകീര്‍ത്തിക്കും. നാണിച്ചു തല താഴ്ത്തും. കാലു കൊണ്ട് തറയില്‍ ചിത്രം വരയ്ക്കും.

ചുമ്മാ വേഷം കെട്ടാണ്. മദാമ്മ ബിക്കിനിയും അഴിക്കുന്നു എന്ന് കേട്ടാല്‍ മതി. സദാചാരപ്രസംഗം നിര്‍ത്തി ഇവന്മാര്‍ അങ്ങോട്ട്‌ പായും. ഓരോ വേഷങ്ങള്‍. കഷ്ടം.

ഞരമ്പ് രോഗികളെ കൊണ്ട് തല ഉയര്‍ത്തി നടക്കാന്‍ വയ്യാതെ ആയി.

No comments:

Post a Comment