Thursday 12 September 2013

ശ്രീരാമന്‍, സീത, രാവണന്‍

ശ്രീരാമന്‍, സീത, രാവണന്‍

ഇതൊക്കെ പ്രതീകങ്ങള്‍ ആണ്. മനസ്സിലായില്ലെങ്കില്‍ തെറ്റിദ്ധരിക്കാന്‍ വളരെ എളുപ്പം.

ഒരു തവണ പറയാം.

രാമന്‍ എന്നത് ആത്മാവ്. മനസ്സിനെ രമിപ്പിക്കുന്നത് ആണ് രാമന്‍.

സീത എന്നാല്‍ ആത്മാവിന്റെ ഭാര്യ !

ങ്ങേ ?

ആത്മാവിനു ഭാര്യയുണ്ടോ ? ആത്മാവ് എന്നത് തന്നെ രൂപം ഇല്ലാത്തത് അല്ലെ ?

ഭാര്യ എന്നാല്‍ എപ്പോഴും കൂടെ ഉള്ളത് ചേര്‍ന്നു നില്കുന്നത് എന്ന് അര്‍ഥം.

TV യും റിമോട്ടും പോലെ.

ക്ലീയര്‍ ?

ഇനി രാവണന്‍. പത്തു തല.

ഒരു ജലദോഷം വന്നാല്‍ പണി പാളും.

ശരീരത്തില്‍ പത്തു ഇന്ദ്രിയങ്ങള്‍ ഉണ്ട്. അഞ്ചു ജ്ഞാനേന്ദ്രിയങ്ങള്‍. അഞ്ചു കര്‍മേപഞ്ചേന്ദ്രിയങ്ങള്‍.

കണ്ണ്, മൂക്ക്, നാക്ക്‌, തൊലി, ചെവി.. ഇവ ജ്ഞാനെന്ദ്രിയങ്ങള്‍. ലോകത്തെ അറിയുന്നത് ഇവയിലൂടെ ആണ്.

വായ, കൈകള്‍ , കാലുകള്‍, ജനനേന്ദ്രിയം, മലദ്വാരം എന്നിങ്ങനെ അഞ്ചു കര്‍മേന്ദ്രിയങ്ങള്‍.

ആകെ മൊത്തം ടോട്ടല്‍ പത്ത്.

മനുഷ്യന്‍ ലോകത്തില്‍ വ്യാപരിക്കുന്നത് ഈ ഇന്ദ്രിയങ്ങളിലൂടെ ആണ്. കാണണം, കേള്‍ക്കണം, മണക്കണം, രുചിക്കണം, തൊടണം, തിന്നണം, സംസാരിക്കണം, പിടിക്കണം, നടക്കണം, പെടുക്കണം.....

മതി.. മനസ്സിലായി. അല്ലെ ?

ഇനി ഈ പത്തു ഇന്ദ്രിയങ്ങളെ തലകള്‍ ആയി സങ്കല[ഇക്കുക.

കണ്ണ് ഒരു തല. മൂക്ക് ഒരു തല അങ്ങനെ..

ആവശ്യത്തില്‍ കൂടുതല്‍ സങ്കല്പിക്കരുത് എന്നെ ഉള്ളു.

അങ്ങനെ ലോകസുഖങ്ങള്‍ ആസ്വദിക്കാന്‍ പത്തു ഇന്ദ്രിയങ്ങളുമായി ഇറങ്ങുന്ന മനുഷന്‍ ആണ് രാവണന്‍..

സ്വയം ആലോചിച്ചു നോക്കുക. ഈ നിമിഷം നിങ്ങളുടെ എത്ര തലകള്‍ സോറി ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന്. അത്രയും തല ഉള്ള ഒരു ചോട്ടാ രാവണന്‍ ആണ് നിങ്ങള്‍ ഇപ്പോള്‍.

തല ഇനി കൂടാം കുറയാം. സന്ദര്‍ഭം അനുസരിച്ച് ഇരിക്കും.

കാമുകി വന്നാല്‍ തല പത്തും ഉയരും.

ഭാര്യ വന്നാല്‍ ഒരു തല ഉയര്‍ന്നാല്‍ ആയി.

എന്നിങ്ങനെ.

എന്തായാലും പത്തിനപ്പുറം പോവില്ല ആകെ തലകള്‍.

വേറെ ഇല്ലഞ്ഞിട്ടാണ്. ഉണ്ടെങ്കില്‍ അതും ഉയര്‍ന്നേനെ.

പോട്ടെ.

സീതയെ രാവണന്‍ കട്ടോണ്ട് പോയി..

എന്താ അര്‍ഥം ?

ഇന്ദ്രിയങ്ങള്‍ ലോകത്തില്‍ വ്യാപരിക്കുന്ന ഒരു മനുഷന്റെ (രാവണന്‍) മനസ്സ് (സീത) ലോകത്തില്‍ നഷ്ടപ്പെടും.

ഉദാഹരണത്തിന് സ്വര്‍ണം ഇഷ്ടപ്പെടുന്ന ഒരാളുടെ മനസ്സ് സ്വര്‍ണക്കടയില്‍ ആയിരിക്കും. ആളുടെ ശരീരം ഇവിടെ ഉണ്ട്. പക്ഷെ മനസ്സ് പോയി. സീതയെ രാവണന്‍ കട്ടോണ്ട് പോയി.

രാമന്‍ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നില്‍ക്കുന്നു.

സീതയെ രാവണന്‍ ആശുദ്ധമാക്കുന്നതിനു മുന്‍പ് തിരികെ കൊണ്ട് വരണം. ഇല്ലെങ്കില്‍ പണി പാളും.

എന്താണ് സീതയുടെ അശുദ്ധി ?

മനസ്സിന്റെ അശുദ്ധി തന്നെ..

കോപം, സങ്കടം, അസൂയ, ഭയം, ആഗ്രഹം തുടങ്ങിയവ.

ചില മനസ്സുകള്‍ ഇതില്‍ പെട്ട് പോവും. നിയന്ത്രണം വിടും. മറ്റുള്ളവരെ ഉപദ്രവിക്കും. ചൊരിയും. മാന്തും. കടിക്കും. പരദൂഷണം പറയും. അടിക്കും. ഇടിക്കും. ചവിട്ടും. കമ്പെടുത്ത് അടിക്കും. പിച്ചാത്തി എടുത്തു കുത്തും. വെടി വയ്ക്കും. ബോംബ്‌ ഉണ്ടാക്കും. മിസൈല്‍ ഉണ്ടാക്കും.

ഒന്നും പറ്റിയില്ലെങ്കില്‍ കോക്രി കാണിക്കും. ഒളിച്ചിരുന്ന് കല്ലെടുത്ത് ഏറിയുകയെങ്കിലും ചെയ്യും.

ഇതാണ് മനസ്സിന്റെ അശുദ്ധി. രാവണന്റെ കയ്യില്‍ പെട്ട സീത (മനസ്സ്) ഇങ്ങനെ അശുദ്ധം ആവാന്‍ സാദ്ധ്യത ഉണ്ട്. രാമന് (ആത്മാവിനു) അത് സമ്മതം അല്ല.

ആത്മാവിനു വേണ്ടത് പരിശുദ്ധമായ മനസ്സ് ആണ്. കറകള്‍ ഉള്ള മനസ്സിന് ആത്മാവില്‍ പ്രവേശിക്കാന്‍ പറ്റില്ല.

കറകള്‍ ഉള്ള ശരീരം അല്ല എന്നത് പ്രത്യേകം നോട്ട് ചെയ്യുക. അത് വലിയ വിഷയം അല്ല എന്ന് അര്‍ത്ഥം.

മനസ്സിലായോ ? ഇല്ല.

ഒരു വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കപ്പെട്ട സ്ത്രീയെ എടുക്കുക. പൊക്കി എടുക്കാന്‍ അല്ല. ഉദാഹരണം ആയിട്ട് മതി.

സദാചാരികളെ സംബന്ധിച്ചിടത്തോളം അവള്‍ പാപത്തില്‍ മുങ്ങികുളിച്ചാണ് ജീവിക്കുന്നത്. അവളെ ചീത്തപറയുക എന്നത് സദാചാരിയുടെ വിനോദം. രാത്രി തല വഴി മുണ്ടും ഇട്ടു കാര്യം സാധിച്ചു കാര്‍ക്കിച്ചു തുപ്പി വരുന്ന പകല്‍ മാന്യന്‍ ആണ് ഇദ്ദേഹം.

ഇവരുടെ മനസ്സുകള്‍ നോക്കുക.

വേശ്യയുടെ മനസസ് ശുദ്ധം ആവാം. സദാചാരിയുടെതോ ?

അതാണ്‌ ആത്മാവിന്റെ നോട്ടം. ശുദ്ധമായ മനസ്സ് ഉണ്ടോ ? സ്വര്‍ഗം അവര്‍ക്കുള്ളതാകുന്നു.

സ്വര്‍ഗം എന്നാല്‍ നിത്യ ജീവന്‍. അത്മാവില്‍ ലയിക്കാനുള്ള അവസരം.

എന്തോന്ന് ആത്മാവ് ? കോപ്പ്.. അല്ലെ ? ഹഹ..

പോട്ടെ. നന്നാവില്ല.

രാമന്‍ സീതയെ വീണ്ടെടുക്കാന്‍ എന്ത് ചെയ്യും ?

പത്തു തലയും അരിയും. ഹല്ല പിന്നെ.

എന്ന് വച്ചാല്‍ ?

പത്തു ഇന്ദ്രിയങ്ങളും അടയ്ക്കുമ്പോള്‍, നിയന്ത്രിക്കുമ്പോള്‍ മനസ്സ് ലോകത്തില്‍ നിന്നും സുരക്ഷിതമായി ആത്മാവില്‍ തിരിച്ചു വരും എന്ന് അര്‍ത്ഥം.

കത്തിയാ ?

(ങ്ങും. കത്തി കത്തി. ഫയങ്ങര കത്തി )

നിര്‍ത്തട്ടെ. വണക്കം. ആരോ വിളിച്ചു. ന്തോ..

No comments:

Post a Comment