Tuesday, 30 April 2013

പ്രകൃതിയെ സംരക്ഷിക്കാന്‍

പ്രകൃതിയെ സംരക്ഷിക്കാന്‍ വലിയ അധ്വാനം ഒന്നും വേണ്ട. മഴ വിലയ്ക്ക് വാങ്ങണ്ട ! ഉള്ള മഴ വെറുതെ ഒലിച്ചു റോഡില്‍ പോകാതെ എങ്കിലും നോക്കാമല്ലോ. മഴവെള്ളം ഭൂമിയില്‍ ആഴ്ന്നിറങ്ങാന്‍ മഴക്കുഴികള്‍ ഉണ്ടാക്കുക. കുഴികള്‍ എടുത്തു അതില്‍ തൊണ്ട് മലര്‍ത്തി അടുക്കുക. വെള്ളം സ്പോഞ്ച് മാതിരി കുടിക്കും. ഉണക്കുകാലത്തെക്ക് സൂക്ഷിച്ച് വയ്ക്കും. കിണറിനു അടുത്തു ഒരു ആഴമുള്ള മഴക്കുഴി എടുക്കുക. ടെറസിലെ വെള്ളം അതിലേക്കു ഒഴുക്കി വിടുക.റോഡിന്റെ സൈഡ് കാന പറമ്പിലേക്ക് തുറക്കത്തക്കവണ്ണം ആക്കുക. വേനല്‍ മഴയത്ത് റോഡിലൂടെ വെറുതെ ഒഴുകിപോവുന്ന വെള്ളം, ദാഹിച്ചു വരണ്ട പറമ്പിലെ മണ്ണിനും മരങ്ങള്‍ക്കും എത്തിക്കുക. ഇത്രയൊക്കെ എങ്കിലും ചെയ്ത്‌ കൂടെ ?

സ്വയം പച്ചക്കറി കൃഷി, കോഴി വളര്‍ത്തല്‍ ഒക്കെ നാട്ടിന്പുറത്തു പറ്റും. പുറമേ സഫാരി സുട്ടും ഇട്ടു വീട്ടില്‍ പട്ടിണിയുമായി നടക്കുന്നതിനേക്കാള്‍ ഭേദം അല്ലെ ഉള്ളിടത്ത് എങ്കിലും അധ്വാനിച്ചു പ്രകൃതിയോടുള്ള ബാധ്യത വീട്ടുക എന്നത് ? പ്രകൃതിയോടു എന്ത് ബാധ്യത എന്നോ ? ഭക്ഷണം കഴിച്ചതും വെള്ളം ഉപയോഗിച്ചതും ശ്വാസം വലിച്ചതും ഒക്കെ തന്നെ ബാധ്യതകള്‍. ഉപയോഗിചിടത്തോളം തന്നെ എങ്കിലും ശുദ്ധമായി തിരിച്ചു കൊടുക്കുക. അത്രയേ വേണ്ടു.

തീര്‍ച്ചയായും വളരെ നല്ല പോസ്റ്റ്‌ ,,ചിന്തനീയവും .,.,വളരെ വൈകിപ്പോയി ഈ ചര്‍ച്ചയും പോസ്റ്റും ,,,,,,എല്ലാവരും ഉണര്‍ന്നു പ്രേവേര്തിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു .,,.,,അതല്ലെങ്കില്‍ അടുത്ത നമ്മുടെ സമരം ശുദ്ധ വായുവിനും , ശുദ്ധ ജലത്തിനും വേണ്ടി ആയിരിക്കും ,.., പറഞ്ഞപോലെ ഒന്നും നമുക്ക് വിലക്ക് വാങ്ങേണ്ടതില്ലല്ലോ .,.,,

അതെ, എഴുതാന്‍ നമുക്കൊക്കെ എളുപ്പമാണ്, പക്ഷെ അത് പ്രായോഗികമാക്കുക കൂടി വേണം. ലാലു മുന്‍പ് ചെയ്തതും എഴുതിയിരിക്കുന്നതുമായ കാര്യങ്ങളെല്ലാം നമ്മള്‍ മനസ്സുവച്ചാല്‍ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ......എനിക്ക് അതിനോടെല്ലാം വലിയ താത്പര്യമാണ്. ഞങ്ങളുടെ വര്‍ക്കലയിലെ വീട്ടില്‍ റോഡില്‍ നിന്നുമൊക്കെ മഴക്കാലത്ത് ഒലിച്ചു വരുന്ന വെള്ളം അകത്തോട്ടു വരാനായി രണ്ടുമൂന്നു ഓവ്ചാലുകള്‍ അപ്പൂപ്പന്‍റെ കാലത്ത് തന്നെ മതിലിനടിയില്‍ ഇട്ടിരുന്നു. ആ കുതിച്ചുചാടി വരുന്ന വെള്ളവും മറ്റു മഴവെള്ളവും ഒക്കെ കൂടി രണ്ടു വലിയ ആഴത്തിലുള്ള കല്ലുവെട്ടിയ കുഴികളില്‍ നിറഞ്ഞു നില്‍ക്കുകയും മഴ കഴിയുമ്പോള്‍ ക്രമേണ താഴ്ന്നു പോകുകയും ചെയ്തിരുന്നു. എന്‍റെ ഓര്‍മ്മയില്‍ വീട്ടിലെ 120 തൊടിയിലേറെ താഴ്ച്ചയുള്ള കിണര്‍ ഇന്നേ വരെ വറ്റിയിട്ടില്ല, വേനല്‍ക്കാലത്ത് ചുറ്റുമുള്ള വീട്ടുകാര്‍, അവരുടെ കിണറുകളില്‍ വെള്ളമില്ലാതാകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ നിന്നാണ് വെള്ളം കോരിക്കൊണ്ട് പോകാറ്, ഇപ്പോള്‍ മോട്ടോര്‍ വച്ച് പൈപ്പ് വഴിയും.....മുന്‍പെങ്ങും ഇതിന്‍റെ ശാസ്ത്രമൊന്നും അറിയില്ലായിരുന്നു, എന്നാല്‍ വീട്ടിന്‍റെ രണ്ടു വശത്തായിട്ടുണ്ടായിരുന്ന ഈ കുഴികള്‍ നികത്താന്‍ അപ്പൂപ്പന്‍ സമ്മതിച്ചിരുന്നില്ല എന്നെനിക്കറിയാം............ ഇനി 2014 /15ല്‍ തിരികെ നാട്ടില്‍ പോയിട്ട് വേണം വീട്ടിലേക്കാവശ്യമുള്ള പച്ചക്കറി കൃഷികള്‍ പുനരാരംഭിക്കാന്‍. (മുന്‍പ് നാട്ടിലായിരുന്നപ്പോള്‍ ഞാന്‍ ഇത്ചെയ്തിരുന്നു, മട്ടുപ്പാവില്‍ ഉള്‍പ്പെടെ. (വിദേശവാസത്തിനിടയില്‍ മൂന്നര വര്‍ഷം ബ്രുനൈയിലായിരുന്നപ്പോള്‍ മാത്രമേ പച്ചക്കറി കൃഷി ചെയ്യാനുള്ള സൗകര്യം കിട്ടിയുള്ളൂ, എന്‍റെ പല സുഹൃത്തുക്കള്‍ക്കും ഈ പച്ചക്കറികള്‍ സൌജന്യമായി കൊടുക്കുകയും ചെയ്തിരുന്നു )....അതിനായി കാത്തിരിക്കുകയാണ് ഞാന്‍...........

No comments:

Post a Comment