Sunday 14 July 2013

അബ്രാഹ്മണരുടെ ശ്രദ്ധയ്ക്ക്

അബ്രാഹ്മണരുടെ ശ്രദ്ധയ്ക്ക്

സനാതന ധര്‍മം പാലിച്ചു ജീവിച്ചു വന്ന ഭാരതീയരുടെ ആര്‍ഷഭാരത സംസ്കാരം ഉണ്ടായിരുന്ന കാലത്ത് ലോകത്ത് മറ്റു മതങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ബ്രഹ്മവിദ്യ ആണ് ജീവിതലക്ഷ്യം എന്ന് പതിനായിരം കൊല്ലം മുന്‍പ് ഋഷിമാര്‍ വേദങ്ങളിലൂടെയും ഉപനിഷത്തു കളിലൂടെയും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച ഈ മണ്ണില്‍ ഒരു വിദേശീയ സംസ്കാരം ആദ്യം കൊണ്ട് വന്നത് ആര്യന്മാര്‍ (ബ്രാഹ്മണര്‍) ആണ്. തുടര്‍ന്ന് ബ്രാഹ്മണരുടെ രീതികളായ വിഗ്രഹാരാധന, ജാതിവ്യവസ്ഥ, സതി, വിധവകളെ അപശകുനം ആയി കാണുക, മറ്റുള്ളവരെ പുശ്ചിക്കുക, അയിത്തം, തീണ്ടല്‍, ലിംഗാരാധന തുടങ്ങിയ കലാപരിപാടി കള്‍ ബ്രാഹ്മണ പുങ്ങവന്മാര്‍ ഇവിടെ അവതരിപ്പിച്ചു. ഇവിടെ സ്വസ്ഥമായി സ്വാഭാവിക ജീവിതം നയിച്ചിരുന്ന ദ്രാവിഡരേ ദൈവത്തിന്റെ പേരും പറഞ്ഞു ഭയപ്പെടുത്തി ബ്രാഹ്മണര്‍ അവരുടെ മേല്‍ അധിനിവേശം സ്ഥാപിച്ചു..

തുടര്‍ന്ന് അമ്പലത്തിനു ഉള്ളിലെ ലിംഗാരാധന പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് ഇവരുടെ തനി ഗുണം മറ്റുള്ളവര്‍ അറിയുന്നത്.. പട്ടരില്‍ പൊട്ടരില്ല. ഉണ്ടെങ്കില്‍ അത് കലക്ടര്‍ ആവും എന്ന് ബ്രാഹ്മണ ബുദ്ധിയെ സ്വയം പ്രകീര്‍ത്തിച്ചു ബ്രാഹ്മണരുടെ സതാതികള്‍ ഉണ്ടാവുന്നത് ദൈവാനുഗ്രഹം എന്ന് വരെ ഇവര്‍ പ്രചരിപ്പിച്ചു.. ഇങ്ങനെ വിത്തുകാളകള്‍ ആയി മാറിയ ബ്രാഹ്മണരെ നിയന്ത്രിക്കാന്‍ ബ്രഹ്മവിദ്യ അറിയുന്നവര വേണ്ടിയിരുന്നു. അത് മറ്റുള്ളവരില്‍ നിന്നും മറച്ചു വയ്ക്കുക വഴി ബ്രാഹ്മണരുടെ തോന്നിവാസങ്ങള്‍ ദൈവത്തിനു പോലും തടയാന്‍ പറ്റില്ല എന്ന അവസ്ഥ ഉണ്ടായി.. ഞരമ്പുരോഗികള്‍ ബ്രാഹ്മണര്‍ക്ക് ഒത്താശ പാടാനും രാജാക്കന്മാര്‍ പോലും ബ്രാഹ്മണരെ ഭയപ്പെടാനും തുടങ്ങി.. ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം ഭയം നിറഞ്ഞതും ആത്മവിശ്വാസം ഇല്ലാത്തതും ആയിത്തീര്‍ന്നു.

അയിത്തം ബ്രഹ്മ ഹത്യ പാപം തുടങ്ങിയ ഉണ്ടയില്ലാ വെടികള്‍ കണ്ടു പിടിച്ച ബ്രാഹ്മണര്‍ പ്രാദേശിക നിവാസികളായ ആണുങ്ങളെ അകറ്റി നിറുത്താനും അവരുടെ പെണ്ണുങ്ങളെ ഉപയോഗിക്കാനും തുടങ്ങി. അടി കൊള്ളാതിരിക്കാന്‍ ബ്രാഹ്മണര്‍ നടത്തുന്ന ഉടായിപ്പ് ആണ് അയിത്തവും മറ്റും എന്ന് ദൈവഭയം ഉള്ള സാധു മനുഷ്യര്‍ക്ക്‌ അറിയാതെ പോയി.. ഇങ്ങനെ എങ്ങോട്ട് ഓടണം എന്ന് കരുതി നാട്ടുകാര്‍ വട്ടം തിരിയുമ്പോള്‍ ആണ് ബുദ്ധന്‍ ഉണ്ടാവുന്നത്.. മലവെള്ളം പോലെ ജനങ്ങള്‍ ബുദ്ധമതത്തിലേക്ക് പോയി.. ബ്രാഹ്മണരും ശിങ്കിടികളും ലിംഗാരാധന പഴയത് പോലെ തുടര്‍ന്ന് നടത്തി കൊണ്ട് പോകാന്‍ വയ്യാത്ത അവസ്ഥയില്‍ ആയി..

തുടര്‍ന്ന് ജൈന മതം കൃസ്തുമതം, ഇസ്ലാം, സിഖ് മതം എന്നിവ ഉണ്ടായി. ബ്രാഹ്മണര്‍ക്ക് അടിമവേല ചെയ്യാനായി പരിശീലിപ്പിക്കപ്പെട്ട ജനങ്ങള്‍ മറ്റു മതങ്ങളില്‍ പോയപ്പോള്‍ ബ്രാഹ്മണരുടെ പത്തി കുറെ താഴ്ന്നു. ബുദ്ധമാതത്തിനെ തച്ചുടയ്ക്കാന്‍ ആണ് ബ്രാഹ്മണര്‍ ആദ്യം ശ്രമിച്ചത്. ശാതജീവിതം പാളിച്ച ബുദ്ധ ഭിക്ഷുക്കളെ ആക്രമിക്കാനും പരാജയപ്പെടുത്താനും ബ്രാഹ്മണര്‍ക്ക് കഴിഞ്ഞു.. വിഗ്രഹ ആരാധനയ്ക്കും ജാതിവ്യവസ്ഥയ്ക്കും എതിരെ നിന്ന ഇസ്ലാം മതം ആണ് ബ്രാഹ്മണ പൌരോഹിത്യത്തിന്റെ അര്‍ത്ഥ ശൂന്യതയെ ആദ്യം മുന്നില്‍ നിന്നും വെല്ലു വിളിച്ചത്.. അതില്‍ ആടി ഉലഞ്ഞെങ്കിലും ഇസ്ലാമിലെ ചില മ്ലെച്ച രീതികള്‍ ബ്രാഹ്മണര്‍ കണ്ടു പിടിച്ചു അവയെ എതിര്‍ത്തു സ്വന്തം നിലപാട് പുതുക്കി.

തുടര്‍ന്ന് കൃസ്തുമത വിശ്വാസികളായ യുറോപ്യന്മാര്‍ വന്നതോടെ ബ്രാഹ്മണര്‍ക്ക് നില്കക്കള്ളി ഇല്ലാതെ ആയി. കൊട്ടി ഘോഷിക്കപ്പെട്ട ബ്രാഹ്മണ ബുദ്ധി തമ്മില്‍ തല്ലിക്കാനും സ്വന്ത കാര്യ സാധ്യത്തിനും മാത്രം ആണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടു. അബ്രാഹ്മണന്‍ ആയി ജനിക്കുന്നത് തന്നെ ആണ് ദൈവ ശാപം എന്നും മുന്‍ജന്മ പാപ ഫലം എന്നും അതുകൊണ്ട് അധകൃതരെ പീഡിപ്പിക്കുന്നത് കൊണ്ട് ദൈവപ്രീതി ഉണ്ടാവും എന്ന് വരെ വ്യാഖ്യാനിക്കാന്‍ മടിക്കാത്ത ബ്രാഹ്മണ മനസ്സ് കാണുക.. സ്വാര്‍ഥത, അന്യന്റെ ഉയര്‍ച്ചയില്‍ ഉള്ള അസൂയ, സാഡിസം എന്നീ മനോരോഗങ്ങള്‍ മാത്രം ആണ് ബ്രാഹ്മണരുടെ പ്രശ്നങ്ങള്‍ എന്ന് മനസ്സിലാക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞില്ല.

ബ്രാഹ്മണര്‍ ചിന്തിക്കുന്ന രീതി നോക്കുക.. ആദ്യം ഭാരതത്തില്‍ എത്തി അവിടത്തെ സനാതന ധര്‍മ സംസ്കാരം നശിപ്പിച്ചു. വിഗ്രഹാരാധനാ രീതികള്‍ നടപ്പിലാക്കി. നാട്ടുകാരെ ഭയപ്പെടുത്തി ചൂഷണം ചെയ്തു.. അവര്‍ മതം മാറിയപ്പോള്‍ ആ മതങ്ങളെ നശിപ്പിക്കാന്‍ ശ്രമിച്ചു.. മറ്റു മതങ്ങള്‍ ശക്തി പ്രാപിച്ചപ്പോള്‍ സ്വന്തം തടി കേടാകാത്ത തരത്തിലുള്ള വിട്ടു വീഴ്ചകള്‍ക്കു തയ്യാറായി.. മുസ്ലിങ്ങളെ ചെറുക്കാന്‍ അധകൃതരെ ഉപയോഗിച്ച് വന്ന ബ്രാഹ്മണര്‍ ബ്രിട്ടിഷുകാരെ ഓടിക്കാന്‍ മുസ്ലിങ്ങളുടെ സഹായം തേടി.. വാസ്തവത്തില്‍ ബ്രിട്ടിഷുകാരെ ഓടിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. ആര്യമാരെക്കളും മുഗലന്മാരെ കാളും ഈ നാടിനു ശാസ്ത്ര സാങ്കെതികതയിലൂടെ പുരോഗതി ഉണ്ടാക്കി യത് ബ്രിട്ടിഷുകാര്‍ ആണ്. പക്ഷെ അവരെയും ഓടിക്കാന്‍ ആണ് ബ്രാഹ്മണര്‍ തീരുമാനിച്ചത്.. ശ്രദ്ധിക്കുക..

ശരി. ബ്രിട്ടിഷുകാര്‍ യോഗ്യന്മാര്‍ ആയിരുന്നു. അവര്‍ അന്തസ്സായി സോറി പറഞ്ഞു സ്ഥലം വിട്ടു. ബ്രാഹ്മണ ബുദ്ധിയും കുറെ വിദ്യാഭ്യാസം ഇല്ലാത്ത നാട്ടുകാരും മുസ്ലിങ്ങളും കൃസ്ത്യാനികളും ബാക്കി ആയി. പിന്നെ ബ്രാഹ്മണ ബുദ്ധി അനുസരിച്ച് നാട് ഭരിക്കാന്‍ തുടങ്ങി.. ഇവരുടെ ഭരണം അധകൃത പെണ്ണുങ്ങളുടെ നെഞ്ചത്ത് വരെയേ എത്തുകയുള്ളൂ എന്ന് അനുഭവം ഉള്ളതല്ലേ ? നെഹ്‌റു എന്നാ കാശ്മീരി ബ്രാഹ്മണന്‍ ആണ് ആദ്യം രാജാവ് ആയതു. ആദ്യം കാശ്മീര്‍ പ്രശ്നം ഉണ്ടാക്കി എടുത്തു പാകിസ്ഥാനെ പ്രകോപിപ്പിച്ചു. പിന്നെ ദലൈലാമയെ ക്ഷണിചു വരുത്തി ചൈനയെയും. ഭരണം എന്നാല്‍ രാഷ്ട്രീയക്കാരുടെയും മത മേധാവികളുടെയും സമ്പന്നരുടെയും ഇഷ്ടത്തിനു മറ്റുള്ളവരെ നിര്‍ത്തുന്നതാണ് എന്ന അത്ഭുതകരമായ തിരിച്ചറിവില്‍ ആണ് ഇന്ന് ബ്രാഹ്മണര്‍ നമ്മെ എത്തിച്ചിരിക്കുന്നത്.. ഇവര്‍ ഇങ്ങനെ നയിചില്ലെന്കിലെ അത്ഭുതം ഉള്ളു. കാരണം അവര്‍ക്ക് അതെ അറിയൂ.

ഇന്ന് ബ്രാഹ്മണരുടെ പ്രശ്നം മുസ്ലിങ്ങളും കൃസ്ത്യാനികളും ആണ്. അവരെ കൂടി ഒതുക്കിയാല്‍ ബ്രാഹ്മണര്‍ക്ക് പഴേ ലിംഗാരാധനാ കലാപരിപാടികള്‍ തുടര്‍ന്നും ആരംഭിക്കാം എന്നാണ് ഇവരുടെ ചിന്ത. അതാണ്‌ ഇപ്പോള്‍ വിശാല ഹിന്ദു ഐക്യം എന്ന പുതിയ ഉടായിപ്പ് കണ്ടു പിടിക്കുന്നത്‌. ഹിന്ദുക്കള്‍ എന്നാല്‍ ബ്രാഹ്മണ മേല്‍കോയ്മ അംഗീകരിക്കുന്ന കുറെ മന്ദബുദ്ധികള്‍ എന്നാണ് ഇവരുടെ ഭാവം. ഈ മുസ്ലിങ്ങള്‍ തന്നെ പണ്ട് ഇതേ ബ്രാഹ്മണരുടെ വിരല്‍ കടത്തല്‍ സഹിക്കാതെ മതം മാറിയ അന്തസ്സുള്ള അധകൃതര്‍ ആണ്. ആ പഴേ അധകൃതരെ ഇന്നത്തെ അധകൃതരെ കൊണ്ട് തന്നെ നിര് വീര്യം ആക്കുക എന്നതാണ് ബ്രാഹ്മണരുടെ ബുദ്ധി. എങ്ങനെ ഉണ്ട് ? അതായതു സഹോദരന്മാര്‍ തമ്മില്‍ അടിച്ചു നശിക്കുമ്പോള്‍ വരത്തന്‍ ബ്രാഹ്മണര്‍ക്ക് വീട് കയ്യേ റാം എന്ന കുറുക്കന്‍ ബുദ്ധി..

ഇതൊന്നും അല്ല മുന്നോട്ടുള്ള മാര്‍ഗം. മുസ്ലിങ്ങളും കൃസ്ത്യാനികളും മറ്റു മതക്കാരും ഒന്നും അല്ല ഇവിടത്തെ പ്രശ്നം. മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഒരു ആഗോള ദര്‍ശനം ആണ് ലോകത്തിനു ഇന്ന് വേണ്ടത്. അല്ലതെ ഇസ്ലാമില്‍ വിശ്വസിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നോ കൃസ്ത്യാനി ആയാല്‍ യേശു രക്ഷിചോളും എന്നോ ഹിന്ദു ആയാല്‍ ബ്രാഹ്മണര്‍ പൂജിച്ചു പണ്ടാരടക്കിത്തരും എന്നോ ഒന്നും അല്ല. ഇതൊക്കെ ഉദര നിമിത്തം ബഹുകൃത വേഷം എന്ന് മനസ്സിലാക്കുക. എങ്ങനെ വിശ്വസിച്ചാലും ആചരിചാലും പൂജിച്ചാലും തല കുത്തി നിന്നാലും ബ്രഹ്മവിദ്യ പ്രാപിക്കില്ല. വേല വേലായുധനോടു നടക്കില്ല. കടപ്പൊറത്തു മണല്‍ ധാരാളം ഉണ്ട്..

ബ്രഹ്മവിദ്യയിലെക്കാണ് നമുക്ക് പുരോഗമിക്കാന്‍ ഉള്ളത്. അതിനുള്ള മാര്‍ഗവും ഗുരു വ്യക്തമാക്കിയിട്ടുണ്ട്.. അല്ലാതെ മുസ്ലിങ്ങളെ അടിക്കാന്‍ ചേകവരേ ചൂടാക്കുന്ന സവര്‍ണ ബുദ്ധികള്‍ക്ക് കൊണ്ട് തല വച്ച് കൊടുക്കരുത്.. ചേകവരുടെ മാര്‍ഗം പ്രതിരോധവും സ്വന്തം ജീവിതം മാതൃകാപരമായി ലോകത്തിലെ ഒന്നിനെയും ആരെയും ഭയപ്പെടാതെ സ്വാഭാവികമായി ജീവിച്ചു കാണിക്കലും ആണ്. ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുവാനും സ്വയരക്ഷയ്ക്കും സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സാധു ജീവി സംരക്ഷണത്തിനും മാത്രമേ ചേകവരുടെ കൈകള്‍ ഉയരാവൂ. അല്ലാതെ ചേകവരുടെ ദൌര്‍ബല്യങ്ങള്‍ അറിഞ്ഞു അവരെ സ്വാര്‍ത്ഥ ലാഭത്തിനു ഉപയോഗിക്കാന്‍ നോക്കുന്നവര്‍ക്ക് ജയ് വിളിക്കാന്‍ അല്ല. വെരി സോറി..

ബ്രാഹ്മണര്‍ എന്നത് മറ്റുള്ളവരെ വേറിട്ട്‌ കാണാന്‍ ശ്രമിക്കുന്ന മനസ്സുകളെ മാത്രം ഉദ്ദേശിച്ചു ആണ്..


Bhimadasan Chovan commented """" പതിനായിരം കൊല്ലം മുന്‍പ് ഋഷിമാര്‍ വേദങ്ങളിലൂടെയും ഉപനിഷത്തു കളിലൂടെയും അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച ഈ മണ്ണില്‍ ഒരു വിദേശീയ സംസ്കാരം ആദ്യം കൊണ്ട് വന്നത് ആര്യന്മാര്‍ (ബ്രാഹ്മണര്‍) ആണ്. """" Dear Lalu Natarajan ,,, there is some basic error in this statement.. പതിനായിരം കൊല്ലം മുൻപ് വേദങ്ങൾ ഉണ്ടായിരുന്നില്ലാ... ഭാരതം ഒന്നടങ്കം നില നിന്ന മഹത്തായ സൈന്ധവ സംസ്കാരത്തിന്റെ അധ:പതനത്തിനു ശേഷം ആണ് വൈദിക സംസ്കാരം തുടങ്ങുന്നത് ... വൈദിക സംസ്കാരവും ബ്രാമന/ ആര്യ സംസ്കാരവും രണ്ടല്ലാ... വൈദിക / ആര്യ സംസ്കാരം ജന്തു ബലിയിലും ബഹു ദൈവ വിശ്വാസത്തിലും അധിഷ്ടിതം ആയിരുന്നു !!!! അത് എത്ര പ്രാകൃതം ആയിരുന്നു എന്ന് ഋഗ വേദം വായിച്ചാൽ മനസിലാകും !!!! എന്നാൽ നാട്ടുകാരെ കുറിച്ചും അവരുടെ അനേകം നകരങ്ങളെ കുറിച്ചും വേദങ്ങളിൽ വ്യക്തമായ പരാമർശങ്ങൾ ഉണ്ട് .. നൂറു നകരങ്ങളുടെ അധിപനായിരുന്ന ശംബരാസുരനെ പറ്റി ഋഗ വേദത്തിൽ അനേകം തവണ പ്രതിപാദിക്കുന്നുണ്ട് !!! ആര്യന്മാര് ഈ നകാരങ്ങൾ എല്ലാം നശിപ്പിക്കുകയും ലക്ഷകണക്കിന് നാട്ടുകാരെ കൊലപെടുതുകയും അവരുടെ ധനം കൊള്ള അടിക്കുകയും ചെയ്തതിന്റെ വിവരണങ്ങളും ഋഗ വേദത്തിൽ തന്നെ ഉണ്ട്.. ആര്യന്മാര് കൊന്ന ഏറ്റവും ശക്തിശാലിയായ ഒരു നാട്ടുകാരാൻ ആയിരുന്നു ശ്രീ കൃഷ്ണൻ.. നാട്ടുകാരെ അഥവാ അസുരന്മാരെ കൊല്ലാൻ പ്രധാന കാരണം പറയുന്നത് അവർ ആര്യന്മാരുടെ മൃഗബലിയും യാഗങ്ങളും തടസപെടുതുന്നു എന്നാണു !!!! അതായത് ഗോ സംരക്ഷണം ഭാരതീയരുടെ പുരാതന പാരമ്പര്യം ആയിരുന്നു എന്ന് മനസിലാകും.. ആര്യന്മാര് പശു , ആട് , കുതിര എന്നീ മൃഗങ്ങളെ ബലി കൊടുത്തിരുന്നു.. ശ്രമന കാലഖട്ടതിനു ശേഷം ആണ് ബ്രാമാനര മാംസാഹാരം ഉപേക്ഷിച്ചത്.. അശോക ചക്രവര്ത്തി നാട്ടില മാംസാഹാരം നിരോധിച്ച കാര്യം നമുക്ക് അറിയാമല്ലോ ? ബിന്ദുസാരന്റെ കൊട്ടാരത്തിൽ ചെന്ന് മൃഗബലി തടഞ്ഞ ബുദ്ധ ഭഗവാനെയും നമ്മൾ അറിയുന്നു.. ഇതിൽ നിന്നും മനസിലാകേണ്ടത് ,,,, വേദങ്ങളിൽ നിന്ന് അല്ലാ ഉപനിഷടുക്കൾ ഉണ്ടായിരിക്കുന്നത് എന്നും ,,, പുരാതനമായ ,,, കൃഷ്ണന്റെയും ശംബരന്റെയും ഒക്കെ പൈതൃകമായ സൈന്ധവ സംസ്കാരത്തിന്റെ സത്തയാണ് ശ്രമന മതങ്ങള എന്നാണു ... അതുകൊണ്ടാണ് ശ്രമന ഗുരുക്കന്മാരായ ബുദ്ധനും മഹാവീരനും വേദങ്ങളെ തള്ളി പറഞ്ഞതും ,, പിന്നീട് ബ്രാമാനാർ ലെക്ഷ കണക്കിന് ശ്രമന സന്യാസിമാരെ ഭാരത്തിൽ കൂട്ടകുരുതി ചെയ്തതും അവരുടെ വിഹാരങ്ങൾ തട്ടിയെടുത്തതും നശിപിച്ചതും !!!!!

No comments:

Post a Comment