ഹിന്ദുക്കളുടെ ബഹുദൈവ ആരാധന
നിലവിളക്ക് ഹിന്ദുക്കളുടെ ബഹു ദൈവആരാധനയുടെ ഭാഗമായതുകൊണ്ട് ബഹുദൈവാരാധനയെ ഇ സ്ലാം എതിർക്കുന്നു
ഇത് കാര്യം മനസ്സിലാക്കഞ്ഞിട്ടാണ്.
വിളക്ക് കൊളുത്തുന്നത് ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കണേ എന്ന ഒരു പ്രാര്‍ഥനയുടെ ഭാഗം ആണ്. അറിവില്ലായ്മ ആണ് ഇരുട്ട്. അറിവാണ് പ്രകാശം അതിന്റെ ഒരു പ്രതീകം ആണ് വിളക്കുകള്‍.. അത് അങ്ങനെ തന്നെ കാണുന്നതാണ് ശരി. കാര്യം അറിയാതെ അടച്ചു ആ ക്ഷേപിക്കുന്നത് ശരിയല്ല.
ഹിന്ദുക്കളുടെ ആരാധനാ രീതി ഇസ്ലാമില്‍ നിന്നും വ്യത്യസ്തം ആണ്. ഇസ്ലാം മതം ഉണ്ടാവുന്നതിനു മുന്‍പേ തുടങ്ങിയ രീതികള്‍ ആണ്. അതിന്റെ അര്‍ഥം എന്താണെന്നു അന്വേഷിക്കുക.
അറിഞ്ഞിടത്തോളം ഹിന്ദുക്കളും ഒരു ദൈവത്തില്‍ ആണ് വിശ്വസിക്കുന്നത്. എന്നാല്‍ അത് ഇസ്ലാമിലെ സങ്കല്‍പം പോലെ സൃഷ്ടിയില്‍ നിന്നും വേറിട്ട ആകാശത്തു ഇരിക്കുന്ന ഒരു ആണ്‍ ദൈവം അല്ല. മറിച്ചു ഓരോ ജീവികളുടെയും ഉള്ളില്‍ തന്നെ ഉള്ള ആത്മചൈതന്യം, ജീവന്‍, ബോധ സ്വരൂപം ആണ് ഹിന്ദുക്കളുടെ ഈശ്വരന്‍.
പല രൂപങ്ങളും ഗുണങ്ങളും സങ്കല്പിക്കപ്പെട്ട വിഗ്രഹങ്ങള്‍, പല ദൈവങ്ങള്‍ അല്ല. മറിച്ചു അനന്തമായ കഴിവുകള്‍ ഉള്ള ഈശ്വരന്റെ മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ചില ഭാവങ്ങള്‍ മാത്രം ആണ്..
ഉദാഹരണത്തിന് ലക്ഷ്മി എന്നത് സമ്പത്തിന്റെ ദേവത എന്ന് ഹിന്ദു സങ്കല്പിക്കുന്നു. ചുമ്മാ സങ്കല്‍പം ആണ്.. ഒരു രൂപം കാണണം മനസ്സ് അര്പിക്കാന്‍. . അല്ലാതെ ആ രൂപം അല്ല ഈശ്വരന്‍. . ദൈവത്തിന്റെ ആ ഭാവത്തെ മാത്രം സങ്കല്പിച്ചാല്‍ ഉണ്ടാവുന്ന ദൈവത്തിന്റെ ഒരു ഭാഗം അഥവാ അനവധി കഴിവുകളില്‍ ഒന്ന് മാത്രം ആണ് സമ്പത്ത്. അങ്ങനെ സമ്പത്തായി മാത്രം ഈശ്വരനെ കാണാമോ എന്ന് ചോദിച്ചാല്‍ അത് പൂര്‍ണമാവില്ല എന്ന് തന്നെ ഉത്തരം. അത് ഹിന്ദുക്കള്‍ക്ക് അറിയാഞ്ഞിട്ടു അല്ല. സമ്പത്ത് ആണ് നോട്ടം എങ്കില്‍ ദൈവത്തിന്റെ സമ്പത്ത് ഭാവത്തെ കൂടുതല്‍ ആയി പ്രാര്‍ത്ഥിക്കും.. അത്രേ ഉള്ളു.. അല്ലാതെ ദൈവം സമ്പത്തിന്റെ ദേവത ആയ ലക്ഷ്മി മാത്രം ആണെന്ന് ഹിന്ദുക്കള്‍ പോലും കരുതുന്നില്ല. തല്‍കാലം സമ്പത്ത് കൂടുതല്‍ വേണം എന്ന് ആണ് ലക്ഷ്മിയെ പ്രാര്‍ഥിക്കുന്ന ഹിന്ദുവിന്റെ അപ്പോഴത്തെ ആഗ്രഹം എന്നാണ് അതിന്റെ അര്‍ഥം..
ഇനി കൂടുതല്‍ പഠിക്കണം എന്നാണ് ആവശ്യം എങ്കില്‍ ഇതേ ഹിന്ദു പ്രാര്‍ഥിക്കുന്നത് സരസ്വതി യോട് ആവും. കാരണം സമ്പത്ത് അല്ല അവിടെ നോട്ടം.. ബുദ്ധി വളരണേ എന്നാണ്. പഠിക്കാന്‍ ഉള്ള മനസ്സും സാവകാശവും നല്‍കണേ എന്നാണ്. അവിടെ ഈശ്വരന്റെ വിദ്യാ ഭാവം അറിവ് ആണ് ലക്‌ഷ്യം വയ്ക്കുന്നത്. ഈശ്വരന്റെ സ്വഭാവം എന്നത് എന്ത് ചോദിച്ചാലും കൊടുക്കും എന്നതാണ്. ചോദിക്കെണ്ടതല്ലേ ചോദിക്കെണ്ടു.. വെറുതെ എന്തിനു ദൈവത്തിന്‍റെ മൊത്തം കഴിവുകളേയും ശല്യപ്പെടുത്തുന്നു എന്നാണു ഹിന്ദുവിന്റെ ന്യായം.. അത് ഒരു തരം നിഷകളങ്കത ആണ്..ആര്‍ക്കും ഉപദ്രവം ഒന്നും ഇല്ല.. ആലോചിച്ചാല്‍ ചിരി വരും എങ്കിലും. കാരണം ദൈവത്തില്‍ നിന്ന് വേറിട്ട ഒരു സമ്പത്ത് ദേവിയോ വിദ്യാദേവിയോ ഉണ്ടോ ? എല്ലാം ദൈവത്തിന്റെ തന്നെ വിവിധ കഴിവുകള്‍.. അത് സാധകനു വേണ്ടത് മാത്രം അപ്പോള്‍ ഭജിക്കുന്ന ഒരു രീതി ആണ്.
ഇനിയുള്ളത് ഗണപതി.. ആനയുടെ തല ഉള്ള മനുഷ്യരൂപം.. ആന ആണോ ഹിന്ദുക്കളുടെ ദൈവം എന്ന് ചോദിക്കുന്നത് അതിന്റെ അര്‍ഥം അറിയാതെ ആണ്.. ഗണപതി ഒരു പ്രതീകം ആണ്. നാം ചെയ്യുന്നതില്‍ വിഘ്നങ്ങള്‍ വരാതെ കാക്കണം എന്ന ഒരു പ്രാര്‍ത്ഥന ആണ് അത്.
ദൈവം ആനത്തലയന്‍ കുടവണ്ടി ആണോ എന്ന് ചോദിക്കരുത്.. വിഘ്നങ്ങള്‍ മാറണം എങ്കില്‍ അതിനു ദൈവത്തിന്റെ വിഘ്നങ്ങള്‍ മാറ്റുന്ന ഭാവത്തെ ഉദ്ദീപിപ്പിക്കണം എന്നാണ് ഹിന്ദുവിന്റെ രീതി.
ഇനി ഗണപതിയുടെ രൂപം തന്നെ എന്തിനാ വിഘ്നങ്ങള്‍ മാറ്റാന്‍ ? ഒരു വാളും കൊണ്ട് നില്‍കുന്ന പടയാളിയുടെ രൂപം പോരായിരുന്നോ ?
അവിടെ ആണ് ഗണപതിയുടെ രൂപത്തിന്റെ പ്രസക്തി.. വിഘ്നങ്ങള്‍ മാറുവാന്‍ വേണ്ടത് വലിയ ചെവികള്‍ ആണ്.. ധാരാളം കേള്‍ക്കണം. അധികം സംസാരിക്കരുത്.. കൊച്ചു മൊട്ടുസൂചി പോലും എടുക്കാനും വലിയ മരങ്ങള്‍ പോലും പിഴുകുവാനും ഉള്ള തുമ്പിക്കൈ മനസ്സിന്റെ പ്രതീകം ആണ്. മനസ്സ് അങ്ങനെ ആവണം.. കൊച്ചു കാര്യങ്ങള്‍ പോലും അറിയണം. എന്നാല്‍ വലിയ കാര്യങ്ങള്‍ പോലും ചെയ്യാനും പറ്റണം.. ഗണപതിക്ക് വലിയ വയര്‍ എന്തിനു ? എല്ലാം വായിക്കണം അറിയണം ദഹിക്കണം.. അതിനാണ് വലിയ വയര്‍..
സമ്പത്തിന്റെ ദേവത ലക്ഷ്മിയും അറിവിന്റെ ദേവത സരസ്വതിയും വിഘ്നങ്ങളുടെ ദേവത ഗണപതിയും ഒക്കെ വേറെ വേറെ ദൈവങ്ങള്‍ ആണോ എന്ന് ചോദിച്ചാല്‍ അല്ല. ദൈവത്തിന്റെ തനിക്കു ആവശ്യം ഉള്ള ഭാവങ്ങള്‍ മാത്രം ആണ് ഭക്തന്‍ നോക്കുന്നത്. വിശക്കുന്നവനു ഭക്ഷണം ആണ് ദൈവം. ദരിദ്രന് സമ്പത്ത് ആണ് ദൈവം. അറിവില്ലാത്തവര്‍ക്ക് അറിവ് ആണ് ദൈവം.. ഭയം ഉള്ളവര്‍ക്ക് അഭയം ആണ് ദൈവം.. അപ്പോള്‍ അവരവരുടെ അവസ്ഥയില്‍ നില്‍കുമ്പോള്‍ എന്താണോ വേണ്ടത് അതിനെ ദൈവത്തിന്റെ രൂപത്തില്‍ കാണുന്നു. അതാണ് സാധാരണ ഹിന്ദു ബുദ്ധി.. അതിനെ പരിഹസിക്കാന്‍ എളുപ്പം ആണ്.. ആവശ്യക്കാരന്റെ ബുദ്ധിമുട്ട് അവര്‍ക്കെ അറിയൂ. മറ്റുള്ളവര്‍ക്ക് ഉപദ്രവം ഇല്ലെങ്കില്‍ അവരെ വെറുതെ വിടുക..
സമ്പത്ത് ഉണ്ടാകണം എന്നും പഠിക്കണം എന്നും തടസ്സങ്ങള്‍ ഉണ്ടാവരുത് എന്നും ആണ് പ്രാര്‍ഥനകള്‍.. എല്ലാ മതക്കാരും ദൈവത്തിനോട് പ്രാര്തിക്കുന്നത് ഇതൊക്കെ തന്നെ അല്ലെ ? ഹിന്ദു അതിനു ഒരു പ്രത്യേക രീതി ഉപയോഗിക്കുന്നു എന്നെ ഉള്ളു.
എന്നാല്‍ ഇതാണോ ഹിന്ദു മതം?
ഇത്രയേ ഉള്ളോ ഹിന്ദു മതം ? കുറെ വിചിത്രരൂപികളെ പൂജിക്കല്‍ ? കഷ്ടം തന്നെ ?
തീര്‍ച്ചയായും അല്ല. ഹിന്ദു മതം എന്ന ഒരു മതം തന്നെ ഇല്ല. മറ്റു മതങ്ങള്‍ ഉണ്ടായപ്പോള്‍ സിന്ധു നദിയുടെ കിഴക്കുള്ള ഭാരത ദേശ വാസികള്‍ ജീവിച്ചു വന്ന ജീവിത രീതി ആണ് ഹിന്ദുമതം എന്ന് ഇന്ന് വിളിക്കപ്പെടുന്നത്..
ഹിന്ദുമതത്തിലെ പ്രധാന ആചാരം ആണ് കുടുംബ ജീവിതം. ലൈംഗികതയില്‍ നിന്നും ദൈവീകതയിലേക്ക് ഉയരാന്‍ ആണ് കുടുംബ ജീവതം. നല്ല കുടുംബജീവിതം നയിക്കുന്നവരെ ശ്രദ്ധിച്ചാല്‍ അറിയാം. മൃഗചോദനയുടെ ചെറുപ്പകാലത്തില്‍ നിന്നും മനുഷ്യത്വത്തിന്റെ മധ്യവയസ്സിലെക്കും ദൈവീകതയുടെ വാര്ധക്യത്തിലെക്കും എത്തുമ്പോള്‍ ഓര്‍ക്കുക.. എത്ര എളുപ്പം ഒന്നും അറിയാതെ ഒരു മൃഗസമാനന്‍ മനുഷ്യനും അതിനുശേഷം ദൈവതുല്യനും ആവുന്നു.. ആയി എന്ന്. അതാണ് കുടുംബ ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത്..
ഇനി പരാജയപ്പെട്ട കുടുംബങ്ങള്‍ നോക്കുക. എങ്ങനെ പരാജയപ്പെടുന്നു ? മിക്കപ്പോഴും ഗൃഹനാഥന്റെ കുഴപ്പം ആവും.. ലഹരി, അനിയന്ത്രിക ലൈംഗികത, വിദ്യാഭ്യാസം ഇല്ലായ്മ, ഗുരുത്വ ഇല്ലായ്മ, അഹങ്കാരം, എടുത്തു ചാട്ടം, അന്ധവിശ്വാസങ്ങള്‍ എന്നിങ്ങനെ.. ഫലമോ ? കുടുംബാംഗങ്ങല്‍ മൊത്തം അതില്‍ പെടുന്നു. നശിക്കുന്നു. ധനനഷ്ടം, മാനനഷ്ടം, ആരോഗ്യനഷ്ടം..
എന്നിട്ടോ ? വയസ്സാവുമ്പോള്‍ തെരുവില്‍ വടിയും കുത്തി കണ്ണടയും വച്ച് വന്നു നില്‍ക്കും.. എന്തിനാ ? കൊച്ചു മക്കളുടെ പ്രായം ഉള്ള പെണ്‍കുട്ടികളെ കാണാന്‍,. മോളേ എന്ന് വിളിച്ചു അടുത്തു കൂടാന്‍.., ലൈംഗികതയുടെ പിടിയില്‍ നിന്നും കിളവന്‍ രക്ഷപ്പെട്ടിട്ടില്ല അഥവാ അയാളുടെ കുടുംബ ജീവിതം പരാജയപ്പെട്ടു എന്ന് അര്‍ഥം..
നോക്കു കുടുംബ ജീവിതത്തിന്റെ സാധ്യതകള്‍... .
വിഗ്രഹ പൂജ ഏറ്റവും താഴെ ഉള്ള ഭക്തി മാര്‍ഗം ആണ്. അത് കൂടാതെ രാജയോഗ, കര്‍മയോഗ, ജ്ഞാന യോഗ എന്നിങ്ങനെ പല രീതികളില്‍ നമുക്ക് ഉള്ളിലെ ദൈവ ചൈതന്യത്തെ ഉണര്‍ത്താന്‍ പറ്റും. മൃഗത്തില്‍ നിന്നും മനുഷ്യനിലേക്കും പിന്നെ അതിനപ്പുറം ഉള്ള ദൈവീകതയിലെക്കും വളരുവാന്‍ ഉള്ള ഒരു മാര്‍ഗം ആണ് ഹിന്ദു സംസ്കാരം.
ഹിന്ദു സംസ്കാരത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍ അമ്പലത്തില്‍ പോക്ക് തന്നെ ഉണ്ടാവണം എന്നില്ല. സൂര്യനമസ്കാരം, സത് സംഗം, തീര്‍ത്ഥാടനം, മന്ത്രോച്ചാരണം, യോഗ, പ്രാണായാമം, ധ്യാനം എന്നിവ ആണ് ഉയര്‍ന്ന തലങ്ങളില്‍ നടക്കുന്നത്.